ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സൗജന്യ മത്സരപരീക്ഷാ പരിശീലനം: അപേക്ഷ ക്ഷണിച്ചു
വിധവകള്‍ /വിവാഹ മോചിതര്‍, വിമുക്ത ഭടന്മാര്‍, ഭിന്ന ശേഷിക്കാര്‍, ദാരിദ്ര രേഖക്ക് താഴെയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ന്യുനപക്ഷ ക്ഷേമ വകുപ്പ് ന്യുനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, ജെയിന്‍, ബുദ്ധ, പാര്‍സി വിഭാഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ മത്സരപരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 26 മുതല്‍ ജൂണ്‍ 16 വരെയാണ് അപേക്ഷിക്കാനുള്ള സമയം.
എസ്.എസ്.എല്‍.സി, ഡിഗ്രി, ഹോളിഡേ ബാച്ചുകളിലായാണ് പരിശീലനം. എസ്.എസ്.എല്‍.സി, ഹോളിഡേ ബാചുകള്‍ക്കു എസ്.എസ്.എല്‍.സി മാര്‍ക്കിന്റെയും ഡിഗ്രി ബാച്ചിന് ഡിഗ്രി മാര്‍ക്കിന്റെയും അടിസ്ഥാനത്തിലും ഇന്റര്‍വ്യൂ മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും പ്രവേശനം.
വിധവകള്‍ /വിവാഹ മോചിതര്‍, വിമുക്ത ഭടന്മാര്‍, ഭിന്ന ശേഷിക്കാര്‍, ദാരിദ്ര രേഖക്ക് താഴെയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രസ്തുത കാറ്റഗറിയിലുള്ളവര്‍ ആയത് തെളിയിക്കുന്ന രേഖകള്‍ കൂടി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം
കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചു ഓണ്‍ലൈന്‍ /ഓഫ്‌ലൈന്‍ ആയിരിക്കും ക്ലാസുകള്‍ സംഘടിപ്പിക്കുക. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള ഗൂഗിള്‍ ഡോക്യുമെന്റ് ലിങ്കിനായി apply.online.ccmy@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് മെയില്‍ അയക്കുക. ജൂണ്‍ 16 നു മുന്‍പ് ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.