മസ്കറ്റ്: സപ്തംബര്‍ 24 മുതല്‍ ഒമാനില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി പള്ളികള്‍ തുറക്കാന്‍ അനുവദിക്കുമെന്ന് എന്‍ഡോവ്മെന്റ്സ് ആന്‍ഡ് റിലീജിയസ് അഫയേഴ്സ് മന്ത്രാലയം (ഔഖാഫ്) പ്രഖ്യാപിച്ചു.
കൊവിഡ് 19 കൈകാര്യം ചെയ്യുന്ന സുപ്രിം കമ്മിറ്റിയുടെ അംഗീകാരത്തിന്റെ അടിസ്ഥാനത്തില്‍, 2021 സെപ്റ്റംബര്‍ 24 മുതല്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി പള്ളികള്‍ വീണ്ടും തുറക്കാന്‍ അനുമതി നല്‍കും. പെര്‍മിറ്റിനുള്ള അപേക്ഷ 2021 സെപ്റ്റംബര്‍ 19 ഞായറാഴ്ച, ഇലക്ട്രോണിക് വഴി സമര്‍പ്പിക്കാം.