ഫണ്ട് വെട്ടിക്കുറച്ചു: നഗരസഭ നടപടിക്കെതിരേ പ്രതിഷേധം; ബോര്‍ഡ് മീറ്റിങില്‍നിന്ന് യുഡിഎഫ് ഇറങ്ങിപ്പോയി

നേരത്തെ തീരുമാനിക്കുകയുംപദ്ധതിരേഖയില്‍ വരികയും ചെയ്തിട്ടും യുഡിഎഫ് വാര്‍ഡുകളില്‍ ഫണ്ട് വെട്ടിക്കുറച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.

Update: 2020-09-15 01:34 GMT

പയ്യോളി: യുഡിഎഫ് വാര്‍ഡുകള്‍ക്ക് അനുവദിച്ച ഫണ്ട് വെട്ടിക്കുറച്ച നടപടിക്കെതിരേ പയ്യോളി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ യുഡിഎഫ് പ്രതിഷേധവും ഇറങ്ങിപ്പോക്കും. നേരത്തെ തീരുമാനിക്കുകയുംപദ്ധതിരേഖയില്‍ വരികയും ചെയ്തിട്ടും യുഡിഎഫ് വാര്‍ഡുകളില്‍ ഫണ്ട് വെട്ടിക്കുറച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.

പ്രതിപക്ഷ വാര്‍ഡുകളെ തഴഞ്ഞ നടപടി ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ യുഡിഎഫ് അംഗങ്ങള്‍ ചോദ്യം ചെയ്തതോടെയാണ് യോഗം പ്രക്ഷുബ്ദമായത്. വിഷയം ചര്‍ച്ച ചെയ്യാന്‍ ചെയര്‍പേഴ്‌സണ്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ചെയര്‍പേഴ്‌സന്റെ സീറ്റിനരികിലേക്ക് എത്തുകയും ചെയ്തതോടെ യോഗം ബഹളത്തില്‍ കലാശിച്ചു. മുനിസിപ്പല്‍ ഓഫിസിനു മുന്നില്‍ യുഡിഎഫ് അംഗങ്ങള്‍ ധര്‍ണ നടത്തി.

പടന്നയില്‍ പ്രഭാകരന്‍, പി ബാലകൃഷ്ണന്‍, എ ടി റഹ്മത്തുള്ള, ഏഞ്ഞിലാടി അഹമ്മദ്, എം വി സമീറ, സജിനി കോഴിപ്പറമ്പത്ത്, സി പി ഷാനവാസ്, സി പി ഫാത്തിമ സംസാരിച്ചു. ഫണ്ട് വെട്ടിക്കുറച്ച നടപടിക്കെതിരേ ചൊവ്വാഴ്ച യുഡിഎഫ് നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫിസിനു സത്യാഗ്രഹം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.




Tags:    

Similar News