ഗേറ്റ് പരീക്ഷ: ഇടുക്കി കേന്ദ്രം ഒഴിവാക്കി

ദേശീയതലത്തില്‍ ഇടുക്കി ഉള്‍പ്പെടെ മൂന്നു സ്ഥലങ്ങളാണ് ഒഴിവാക്കിയത്.

Update: 2021-11-15 04:15 GMT

ന്യൂഡല്‍ഹി: ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഫോര്‍ എന്‍ജിനീയറിങ് (ഗേറ്റ്) പരീക്ഷയുടെ കേരളത്തിലെ കേന്ദ്രങ്ങളില്‍ നിന്ന് ഇടുക്കി ഒഴിവാക്കി. ദേശീയതലത്തില്‍ ഇടുക്കി ഉള്‍പ്പെടെ മൂന്നു സ്ഥലങ്ങളാണ് ഒഴിവാക്കിയത്. ഹരിയാനയിലെ സോനിപ്പത്ത്, പാനിപ്പത്ത് എന്നിവയാണ് ഒഴിവാക്കിയ മറ്റു കേന്ദ്രങ്ങള്‍. ഇവിടങ്ങളില്‍ പരീക്ഷയെഴുതാന്‍ തെരഞ്ഞെടുത്തിരുന്നവര്‍ മറ്റു പരീക്ഷാകേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

എന്‍ജിനീയറിങ്, ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളിലെ മാസ്‌റ്റേഴ്‌സ് പ്രവേശനത്തിന് അര്‍ഹത നിര്‍ണയിക്കുന്ന ദേശീയ പരീക്ഷയാണു ഗേറ്റ്. സംസ്ഥാനത്ത് ഇടുക്കി, പത്തനംതിട്ട ഒഴികെയുള്ള മറ്റു ജില്ലകളിലെല്ലാം പരീക്ഷാകേന്ദ്രമുണ്ട്. 2022 ഫെബ്രുവരി 5, 6, 12, 13 തിയതികളിലാണ് ഗേറ്റ് പരീക്ഷ നടക്കുക. ഐഐടി ഖരഗ്പുര്‍ ആണു പരീക്ഷ നടത്തുന്നത്. മാര്‍ച്ച് 17ന് പരീക്ഷാഫലം പുറത്തുവിടും.


Tags:    

Similar News