മെഹുല്‍ ചോക്‌സിയുടെ ക്യൂബന്‍ പദ്ധതി വെളിപ്പെടുത്തി പെണ്‍സുഹൃത്ത് ബാര്‍ബറ ജബാരിക്ക
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പണം തട്ടി നാടുവിട്ട വ്യവസായി മുഹുല്‍ ചോക്‌സിയുടെ ക്യൂബന്‍ കുടിയേറ്റ പദ്ധതിയെക്കുറിച്ച് സൂചന നല്‍കി പെണ്‍സുഹൃത്ത് ബാര്‍ബറ ജബാരിക്ക. എഎന്‍ഐയ്ക്കു നല്‍കിയ ഒരു അഭിമുഖത്തിലാണ് തങ്ങള്‍ ക്യൂബയില്‍ വച്ച് കണ്ടുമുട്ടുമെന്ന് ചോക്‌സി പറഞ്ഞതായി ബാര്‍ബറ വെളിപ്പെടുത്തിയത്.
അതേസമയം ക്യൂബയിലേക്ക് രക്ഷപ്പെടുമെന്നോ അനധികൃതമായി കുടിയേറുമെന്നോ അദ്ദേഹം പറഞ്ഞിരുന്നില്ല. ക്യൂബയിലേക്ക് വരുമോയെന്ന് ചോദിച്ചിരുന്നു. ഡൊമനിക്ക അദ്ദേഹത്തിന്റെ അവസാന സ്ഥലമായിരിക്കുകിയില്ലെന്ന് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ക്യൂബന്‍ പദ്ധതിയെക്കുറിച്ച് പൂര്‍ണമായി പറഞ്ഞിരുന്നില്ല. എന്നാല്‍ ക്യൂബയാണ് അദ്ദേഹത്തിന്റെ അവസാന സ്ഥലമെന്ന കാര്യം ഉറപ്പായിരുന്നു- ബാര്‍ബറ പറഞ്ഞു.
തന്റെ പെണ്‍ സുഹൃത്തിനെ കാണാന്‍ പോകുന്ന സമയത്ത് പത്തോ പതിനഞ്ചോ പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്ന പരാതി ആന്റ്ിക്വന്‍ പോലിസ് കമ്മീഷ്ണര്‍ക്ക് മെഹുല്‍ ചോക്‌സി നല്‍കിയിരുന്നു. ആ പരാതിയില്‍ ബാര്‍ബറയെക്കുറിച്ചും സൂചനയുണ്ടായിരുന്നു.
മെയ് 23ാം തിയ്യതിയാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നാണ് ചോക്‌സിയുടെ അവകാശവാദം. ക്യൂബയിലേക്ക് കടക്കുമെന്ന നിരവധി സൂചനകള്‍ അദ്ദേഹം നല്‍കിയതായി ബാര്‍ബറ പറയുന്നു.
മെയ് 23നാണ് ചോക്‌സിയെ ആന്റ്വിക്വയില്‍ നിന്ന് കാണാതായത്. പിന്നീട് അദ്ദേഹം ഡൊമനിക്കയിലാണ് പൊങ്ങിയത്. അനധികൃതമായി രാജ്യത്തിന്റെ അതിര്‍ത്തി കടന്നതിന് ഡൊമനിക്കന്‍ റിപബ്ലിക്കില്‍ ചോക്‌സിക്കെതിരേ കേസുണ്ട്. 63 വസ്സുള്ള ചോക്‌സി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപ തട്ടിച്ച് നാടുവിട്ട കേസില്‍ പ്രതിയാണ്. ആന്റിഗ്വയില്‍നിന്ന് ഡൊമിനിക്കന്‍ റിപബ്ലിക്കിലെത്തി അവിടെനിന്ന് ക്യൂബയിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ ശ്രമം. ഹണിട്രാപ്പില്‍ പെട്ട് ഡൊമിനിക്കയിലെത്തിയതെന്നാണ് മെഹുല്‍ ചോക്‌സിയുടെ അഭിഭാഷകരുടെ വാദം. അതേസമയം ചോക്‌സിയെ നാടുകടത്തി ഇന്ത്യയിലെത്തിക്കുക നിയമപരമായി ബുദ്ധിമുട്ടാവില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. പ്രതി രാജ്യത്തിന്റെ നിയമങ്ങളെ ദുരുപയോഗം ചെയ്ത് ഭരണകൂട സംരക്ഷണം നേടുകയായിരുന്നുവെന്നും ആന്റിക്വ പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ നാടുകടത്തല്‍ ബുദ്ധിമുട്ടാവില്ല.
പ്രതിയെ നാട്ടിലെത്തിക്കാന്‍ സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റിന്റേയും ഉദ്യോഗസ്ഥര്‍ ഏതാനും ദിവസങ്ങളായി ഡൊമനിക്കയില്‍ ചാര്‍ട്ടേര്‍ഡ് വിമാനവുമായി കാത്തിരിക്കുന്നുണ്ട്. പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കിക്കൊണ്ട് മെഹുല്‍ ചോക്‌സിയുടെ സഹോദരന്‍ ഡൊമനിക്കന്‍ റിപബ്ലിക്കിലെ പ്രതിപക്ഷനേതാവിനെ കണ്ടിരുന്നു. അടുത്ത തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ആവശ്യമായ പണം നല്‍കാമെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്നുമാണ് ആവശ്യം. മെഹുല്‍ ചോക്‌സി നിയമവിരുദ്ധമായാണ് ആന്റിക്വയില്‍ കടന്നുകൂടിയതെന്ന് രാജ്യത്തെ പ്രധാനമന്ത്രിതന്നെ കത്തിലൂടെ മെഹുല്‍ ചോക്‌സിയെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 2018ല്‍ നല്‍കിയ പൗരത്വും 2019ല്‍ റദ്ദാക്കി. തന്റെ രാജ്യത്തേക്ക് മെഹുല്‍ ചോക്‌സിയെ കടത്തുകയില്ലെന്ന് ആന്റിക്വ പ്രധാനമന്ത്രി ഗാസ്റ്റോണ്‍ ബ്രൗണ്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നേരിട്ട് ഇന്ത്യയിലേക്ക് കയറ്റിവിടണമെന്നാണ് ആന്റിക്വ നിലപാടെടുത്തത്.
ഡൊമിനക്കയ്ക്ക് ചോക്‌സിയുടെ കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യമില്ലെന്നും ഇന്ത്യക്കും ആന്റിക്വക്കുമാണ് ബാധ്യതയെന്നും എന്നാല്‍ ഒരു വ്യക്തിക്കു നല്‍കുന്ന പരിഗണന ചോക്‌സിക്കും നല്‍കുമെന്നും ഡൊമനിക്കന്‍ പ്രധാനമന്ത്രി റൂസ് വെല്‍ട്ട് സ്‌കെറിട്ട് പറഞ്ഞു.