ഡല്‍ഹിയില്‍ ഒരു മുസ്‌ലിം നേതാവിനെ മല്‍സരിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഹുലിന് കത്ത്
ശുഐബ് ഇഖ്ബാല്‍, മാര്‍ട്ടിന്‍ അഹമ്മദ്, ഹസന്‍ അഹമ്മദ്, ആസിഫ് മുഹമ്മദ് ഖാന്‍, ഡല്‍ഹി കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹാറൂണ്‍ യൂസഫ് എന്നിവരില്‍ ആരെയെങ്കിലും ചാന്ദ്‌നി ചൗക്കില്‍നിന്നോ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍നിന്നോ മല്‍സരിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ന്യൂഡല്‍ഹി: മുന്‍ എംഎല്‍മാരായ അഞ്ചു മുസ്‌ലിം നേതാക്കളില്‍ ഒരാളെയെങ്കിലും ഡല്‍ഹിയില്‍ നിന്ന് പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേതാക്കളുടെ കത്ത്. ശുഐബ് ഇഖ്ബാല്‍, മാര്‍ട്ടിന്‍ അഹമ്മദ്, ഹസന്‍ അഹമ്മദ്, ആസിഫ് മുഹമ്മദ് ഖാന്‍, ഡല്‍ഹി കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹാറൂണ്‍ യൂസഫ് എന്നിവരില്‍ ആരെയെങ്കിലും ചാന്ദ്‌നി ചൗക്കില്‍നിന്നോ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍നിന്നോ മല്‍സരിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഡല്‍ഹിയില്‍നിന്നു മല്‍സരിക്കാന്‍ ഏതെങ്കിലും മുസ്‌ലിം നേതാക്കള്‍ക്ക് ടിക്കറ്റ് നല്‍കാതിരിക്കുന്നതില്‍ ജനങ്ങള്‍ക്കും രാഷ്ട്രീയ വൃത്തങ്ങള്‍ക്കിടയിലും അമര്‍ഷമുണ്ടെന്നും മുന്‍ എംഎല്‍എമാരായ ശുഐബ് ഇക്ബാല്‍, മാര്‍ട്ടിന്‍ അഹമ്മദ്, ഹസന്‍ അഹമ്മദ്, ആസിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ ഒപ്പുവച്ച കത്തില്‍ വ്യക്തമാക്കുന്നു.
മുസ്‌ലിം വോട്ടുകളുടെ എണ്ണം, തിരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്‌ലിം നേതാക്കളുടെ ട്രാക്ക് റിക്കോര്‍ഡ് എന്നിവ കണക്കിലെടുത്ത് ചാന്ദ്‌നി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി പാര്‍ലമെന്റ് സീറ്റകളില്‍ ഏതെങ്കിലുമൊന്നില്‍ ടിക്കറ്റ് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.