'ആഗോളഭീകരവാദം വളരുന്നു': യുഎന്‍ ഭീകരതാവിരുദ്ധ സമ്മേളനത്തില്‍ മന്ത്രി ജയ്ശങ്കര്‍

Update: 2022-10-29 06:11 GMT

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ പ്രത്യേകിച്ച് ഏഷ്യ, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളില്‍ ഭീകരവാദം വളരുന്നുവെന്ന് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. യുഎന്‍ സുരക്ഷാകൗണ്‍സില്‍ അതിനാവശ്യമായ മുന്‍കരുതലുകളും പ്രതിരോധ നടപടികളും എടുക്കുന്നുണ്ടെങ്കിലും മനുഷ്യരാശിക്ക് ഇപ്പോഴും അതൊരു വെല്ലുവിളിയായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുഎന്‍ സുരക്ഷാസമിതിയുടെ ഭീകരതാവിരുദ്ധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഭീകരവാദം മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണിയായി തുടരുന്നു. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഈ വിപത്തിനെ ചെറുക്കുന്നതിന് നിരവധി പ്രതിരോധനടപടികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്'- അദ്ദേഹം പറഞ്ഞു.

പല ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഏഷ്യയിലും ആഫ്രിക്കയിലും ഭീകരവാദം വളരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    

Similar News