സ്വര്‍ണവില വീണ്ടും താഴേക്ക്; പവന് 39,200 രൂപ
കഴിഞ്ഞ പത്തു ദിവസത്തില്‍ 2,800 രൂപയാണ് കുറഞ്ഞത്.
കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വീണ്ടും വിലയിടിവുണ്ടായത്. 39,200 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,900 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില ഇടിയുകയാണ്.ആഗസ്ത് ഏഴിന് പവന് 42,000 രൂപ എന്ന നിലയിലേക്ക് ഉയര്‍ന്നതിന് ശേഷം സ്വര്‍ണവില ഗണ്യമായി കുറയുകയാണ്. കഴിഞ്ഞ പത്തു ദിവസത്തില്‍ 2,800 രൂപയാണ് കുറഞ്ഞത്. ഇടയ്ക്ക് സ്വര്‍ണവില വര്‍ധനവും രേഖപ്പെടുത്തിയിരുന്നു. നിലവില്‍ ജിഇടിഎഫ് നിക്ഷേപത്തില്‍ (ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) വന്‍കുതിപ്പാണ് ഇന്ത്യയില്‍ നടന്നിരിക്കുന്നത്. ജൂണ്‍ മാസത്തേക്കാള്‍ 86 ശതമാനം നിക്ഷേപമാണ് ജൂലൈയില്‍ ജിഇടിഎഫില്‍ വര്‍ധിച്ചത്. നിലവില്‍ ഔണ്‍സിന് 1,941.90 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.