സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

Update: 2025-02-03 05:18 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ കുറവ്. പവന് 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 61,640 രൂപയായി. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 1,880 രൂപയാണ് സ്വര്‍ണത്തിനു വര്‍ധിച്ചത്.

സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയുമടക്കം 67000 രൂപയോളം നല്‍കേണ്ടി വരും. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2782 ഡോളറിലാണ്. രൂപയുടെ വിനിമയ നിരക്ക് 87.17 രൂപയാണ്.

Tags:    

Similar News