വീണ്ടും സ്വര്‍ണവേട്ട; കണ്ണൂരിൽ അരക്കോടി രൂപയുടെ സ്വര്‍ണം പിടികൂടി

Update: 2022-12-20 11:24 GMT

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടു യാത്രക്കാരില്‍ നിന്നായി 100 പവനില്‍ അധികം സ്വര്‍ണം പിടികൂടി. കണ്ണൂര്‍ സ്വദേശി സയീദ്, കോഴിക്കോട് സ്വദേശി അബ്ദുള്‍ ഷബീര്‍ എന്നിവരാണ് പിടിയിലായത്. 

ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കണ്ണൂരിലെത്തിയ സയീദില്‍ നിന്നും 15 ലക്ഷം രൂപ വിലമതിക്കുന്ന 301 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. ഷാര്‍ജയില്‍ നിന്നും ഗോ എയര്‍ വിമാനത്തിലെത്തിയ അബ്ദുള്‍ ഷബീറില്‍ നിന്നും 34.25 ലക്ഷം രൂപ വിലവരുന്ന 609.5 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. 

Similar News