സ്വര്‍ണക്കടത്ത് കേസ്. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനവും കോലം കത്തിക്കലും നടത്തി
മാള: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ പിണറായി വിജയന്‍ അന്വേഷണത്തിന് വിധേയനായി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് അന്നമനട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനവും കോലം കത്തിക്കലും നടത്തി.
പ്രതിഷേധ സമരം മാള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി ഡി ജോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മിഥുന്‍ മുരളീധരന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നിര്‍മ്മല്‍ സി പാത്താടന്‍, യൂത്ത് കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഹക്കീം ഇഖ്ബാല്‍, കര്‍ഷക കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സാനി ചക്കാലക്കല്‍, വിനീഷ്, സൂരജ്, ദിനേശ് തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ് ഹഫീസ് സ്വാഗതവും ഫസലുദീന്‍ നന്ദിയും പറഞ്ഞു. അന്നമനട യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ സുധീഷ്, റോബര്‍ട്ട്, രാഹുല്‍ വിജയന്‍, രാഗേഷ്, അജ്മല്‍ സാജിത്, എം വി വിഷ്ണു, വിഷ്ണു നെന്മേനി, അരുണ്‍കുമാര്‍, അഖില്‍ കൃഷ്ണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.