ക്യാപ്‌സൂളായി സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചു, കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളം കടന്നു; കേരളാ പോലിസ് പിടികൂടി

യുഎഇയില്‍ നിന്നെത്തിയ തിരൂര്‍ സ്വദേശി റിംനാസ് ഖമറിന്റെ ശരീരത്തില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്

Update: 2024-02-03 08:39 GMT

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം കേരളാ പോലിസ് പിടികൂടി. 1.15 കോടി രൂപ വിലവരുന്ന ഒന്നേ കാല്‍ കിലോ സ്വര്‍ണമാണ് കാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തിന് അകത്ത് ഒളിപ്പിച്ചു കടത്തിയത്. വിമാനത്താവളത്തില്‍ കസ്റ്റംസിന്റെയും റവന്യൂ ഇന്റലിജന്‍സിന്റെയും കണ്ണുവെട്ടിച്ച് പുറത്തുകടന്ന പ്രതികള്‍ക്ക് പക്ഷേ, കേരളാ പോലിസിനെ കബളിപ്പിക്കാനായില്ല. യുഎഇയില്‍ നിന്നെത്തിയ തിരൂര്‍ സ്വദേശി റിംനാസ് ഖമറിന്റെ ശരീരത്തില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ഇയാളെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയ പാലക്കാട് ആലത്തൂര്‍ സ്വദേശി റിംഷാദിനെയും പോലിസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.

Tags:    

Similar News