കരിപ്പൂര്‍ വിമാനത്താവളത്തില്‍ 50 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
ദുബയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കുറ്റിയാടി സ്വദേശി മുനീറില്‍ നിന്നാണ് സ്വര്‍ണം മിശ്രിത രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തത്.
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപയോളം വിലവരുന്ന 911 സ്വര്‍ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ദുബയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കുറ്റിയാടി സ്വദേശി മുനീറില്‍ നിന്നാണ് സ്വര്‍ണം മിശ്രിത രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തത്.
കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്റ് കമ്മിഷണര്‍ സിനോയ് കെ മാത്യുവിന്റെ നിര്‍ദേശ പ്രകാരം സൂപ്രണ്ട് കെ കെ പ്രവീണ്‍ കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ പ്രതീഷ്, ഇ മുഹമ്മദ് ഫൈസല്‍, കപില്‍ ദേവ് സൂറിറ, ഹെഡ് ഹവില്‍ദാര്‍മാരായ സാന്തോഷ് കുമാര്‍ എം മോഹനന്‍ എന്നിവരാണ് കള്ളക്കടത്ത് സ്വര്‍ണം കണ്ടെടുത്തത്.