വയനാട്: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ വയനാട്ടിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും ഞായറാഴ്ച തുറന്നുപ്രവര്‍ത്തിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ കളക്ടര്‍ അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 16 ബുധനാഴ്ച രാവിലെ 8 മണിയ്ക്കാണ് ആരംഭിക്കുന്നത്. വോട്ടെണ്ണലിന്റെ ഭാഗമായി കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുമായി ബന്ധപ്പെട്ടാണ് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും ഞായറാഴ്ച തുറന്നുപ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍ ഉത്തരവിട്ടത്.