തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കെട്ടിട വാടക ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ അനുമതി
ലോക്ക്ഡൗണ്‍ കലയളവില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദമില്ലാതിരുന്ന സ്ഥാപനങ്ങളെ ഇളവിനായി പരിഗണിക്കും.
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലയളവില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വികസന അതോറിറ്റികളുടെയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വാടക ഇളവു നല്‍കുന്നതിനു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും വികസന ഏജന്‍സികള്‍ക്കും അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ലോക്ക്ഡൗണ്‍ കലയളവില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദമില്ലാതിരുന്ന സ്ഥാപനങ്ങളെ ഇളവിനായി പരിഗണിക്കും.