മൂന്ന് കോടി ഡോസ് വാക്‌സിന്‍ കൂടി വാങ്ങും; കൊവിഡ് വ്യാപനത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി

Update: 2021-05-17 14:23 GMT

തിരുവനന്തപുരം: സംസ്ഥാനം മൂന്ന് കോടി ഡോസ് കൂടി വാങ്ങുമെന്ന് മുഖ്യമന്ത്രി. വാക്‌സിന്‍ വാങ്ങാനുള്ള ആഗോള ടെന്‍ണ്ടറിന് ഇന്ന് നടപടി തുടങ്ങും. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള അനുമതിക്കായി ഐസിഎംആറിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൊവിഡ് വ്യാപനത്തില്‍ കുറവ് വന്നിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. വ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നുപോയതായാണ് വിലയിരുത്തല്‍. രോഗവ്യാപനം കൂടുതല്‍ മലപ്പുറത്തും തിരുവനന്തപുരത്തും. ലോക് ഡൗണ്‍ ഗുണകരമായി. സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന പാല്‍ കൊവിഡ് സെന്ററുകളിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News