വിധി കേട്ട് നിര്‍വികാരയായി ഗ്രീഷ്മ; പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍

Update: 2025-01-20 06:31 GMT
വിധി കേട്ട് നിര്‍വികാരയായി ഗ്രീഷ്മ; പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍

നെയ്യാറ്റിന്‍കര: പാറശ്ശാലയില്‍ കഷായത്തില്‍ വിഷം കലര്‍ത്തി കുടിപ്പിച്ച് കാമുകനായ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ച് കോടതി. കേസില്‍ വിധി കേട്ട് ഗ്രീഷ്മ നിര്‍വികാരയായി നില്‍ക്കുകയായിരുന്നു. പ്രതിയുടെ പ്രായം കണക്കിലെടുക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഷാരോണിന്റെ ആന്തരികാവയവങ്ങള്‍ അഴുകിയ നിലയിലാണെന്നും സമര്‍ഥമായ കൊലപാതകമാണെന്നും കോടതി പറഞ്ഞു.

വിധി കേട്ട് ഷാരോണിന്റെ മാതാപിതാക്കള്‍ പൊട്ടികരഞ്ഞു. പ്രതിഭാഗത്തിന്റെ എല്ലാ വാദവും തള്ളിയാണ് കോടതി വിധി പറഞ്ഞത്. അതീവക്രൂരകൃത്യമെന്ന കാറ്റഗറിയിലാണ് കോടതി കേസിനെ ഉള്‍പ്പെടുത്തിയത്. 586 പേജുള്ള വിധിന്യായമാണ് കോടതി പരിശോധിച്ചത്. സാഹചര്യ തെളിവുകള്‍ കണക്കിലെടുത്താണ് കേസില്‍ കോടതി വിധി പറഞ്ഞത്.

Tags:    

Similar News