സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ജിഎസ്ടി നോട്ടിസ്; പ്രതിഷേധവുമായി ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ അസോസിയേഷന്‍

Update: 2022-01-15 02:34 GMT

കൊച്ചി; കടകളില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്കെതിരേ ജിഎസ്ടി വകുപ്പ് നോട്ടിസ് അയയ്ക്കാന്‍ തുടങ്ങി. വ്യാപാരമേഖലയില്‍ കനത്ത പ്രത്യാഘാതമുണ്ടാക്കുന്ന ഈ നടപടി നിര്‍ത്തിവയ്ക്കണമെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അസോസിയേഷന് ലഭിച്ച വിവരമനുസരിച്ച് തിരുവനന്തപുരത്തെ ഒരു ഉപഭോക്താവിനോടാണ് എറണാകളും ജിഎസ്ടി ഓഫിസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വീഴ്ചവരുത്തിയാല്‍ ഐപിസി 174, 175, 193, 228 വകുപ്പു പ്രകാരം കേസെടുക്കുമെന്നും നോട്ടിസിലുണ്ട്.

ഇത്തരം നോട്ടിസുകള്‍ അയക്കുന്നത് ശരിയല്ലെന്നും ഏത് സാഹചര്യത്തിലാണ് ഇതെന്ന് വ്യക്തമാക്കണമെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ബി ഗോവിന്ദന്‍, ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, ട്രഷറര്‍ അഡ്വ. എസ് അബ്ദുള്‍ നാസര്‍ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Tags:    

Similar News