ഗ്യാന്‍വാപി മസ്ജിദ്: താന്‍ വഞ്ചിക്കപ്പെട്ടെന്ന് പുറത്താക്കപ്പെട്ട അഡ്വക്കേറ്റ് കമ്മീഷണര്‍

Update: 2022-05-17 14:14 GMT

ന്യൂഡല്‍ഹി: പുതുതായി നിയമിതനായ അഡ്വക്കെറ്റ് കമ്മീഷണര്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് ഗ്യാന്‍വാപി മസ്ജിദ് കോംപ്ലക്‌സില്‍ വീഡിയോ സര്‍വേക്ക് നിയോഗിക്കപ്പെട്ട മുന്‍ അഡ്വക്കേറ്റ് കമ്മീഷണര്‍. പുറത്താക്കപ്പെട്ട അജയ് മിശ്രയാണ് തന്റെ ടീമിലെ മറ്റൊരു അംഗമായ വിശാല്‍ സിങ്ങിനെതിരേ ആഞ്ഞടിച്ചത്.

തന്റെ കണ്ടെത്തലുകള്‍ താന്‍ പുറത്തുവിട്ടതല്ലെന്നാണ് അജയ് മിശ്രയുടെ അവകാശവാദം. കോടതിയില്‍ റിപോര്‍ട്ട് എത്തുംമുമ്പ് മോസ്‌ക് കോംപ്ലക്‌സില്‍ ശിവലിംഗമുണ്ടെന്ന ആരോപണം പുറത്തുവന്നിരുന്നു. മിശ്ര നിയമിച്ച ഫോട്ടോഗ്രഫറാണ് ഇതിനുപിന്നിലെന്ന് സിങ്ങും ആരോപിച്ചു.

വിശാല്‍ സിങ്ങാണ് പുതിയ ചീഫ് അഡ്വക്കേറ്റ് കമ്മീഷണര്‍.

''ഞാന്‍ തെറ്റ് ചെയ്തില്ല. വിശാല്‍ സിങ് എന്നെ വഞ്ഞിക്കുകയായിരുന്നു. എന്തിനെയും വിശ്വസിക്കുന്ന തന്റെ രീതി അയാള്‍ മുതലാക്കി''- അജയ് മിശ്ര പറഞ്ഞു.

''രാത്രി 12 മണി വരെയിരുന്നാണ് റിപോര്‍ട്ട് ഉണ്ടാക്കിയത്. വിശാല്‍ സിങ് ഗുഢാലോചന നടത്തുമെന്ന് കരുതിയില്ല. എനിക്ക് ദുഃഖമുണ്ട്. സര്‍വേയെകുറിച്ച് ഒന്നു പറയുന്നില്ല''- അജയ് മിശ്ര പറഞ്ഞു.

അജയ് മിശ്രക്കെതിരേ പരാതി നല്‍കിയിട്ടുണ്ടെന്ന് വിശാല്‍ സിങ് പറഞ്ഞു. അജയ് മിശ്ര കൊണ്ടുവന്ന ഫോട്ടോഗ്രഫര്‍ വഴിയാണ് വസ്തുതകള്‍ പുറത്തുവന്നതെന്നാണ് വിശാലിന്റെ ആരോപണം.

ഫോട്ടോഗ്രഫര്‍ തന്നെ വഞ്ചിച്ചെന്ന് അജയ് മിശ്രയും പറഞ്ഞു. 

Tags:    

Similar News