നിയമസഭയിലെ കയ്യാങ്കളി; രണ്ട് ഭരണപക്ഷ എംഎല്‍എമാക്കെതിരെ കേസ്
അതേസമയം അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിയില്‍ രണ്ട് ഭരണപക്ഷ എംഎല്‍എമാക്കെതിരെ പോലിസ് കേസെടുത്തു. സച്ചിന്‍ ദേവ്, എച്ച്. സലാം എന്നിവര്‍ക്കെതിരെയാണ് കേസ്. ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫിന്റെ പരാതിയിലാണ് ഭരണപക്ഷ അംഗങ്ങള്‍ക്കെതിരെ കേസ് എടുത്ത്. അതേസമയം അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അഡീഷണല്‍ ചീഫ് മാര്‍ഷല്‍ മൊയ്തീന്‍ ഹുസൈന്‍, കണ്ടാല്‍ തിരിച്ചറിയുന്ന വാച്ച് ആന്‍ഡ് വാര്‍ഡ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ കയ്യേറ്റം ചെയ്തുവെന്നാണ് പരാതി. ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫിന്റെ പരാതിയിലാണ് ഭരണപക്ഷ അംഗങ്ങള്‍ക്കെതിരെ കേസ് എടുത്ത്.
വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പരാതിയിലാണ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ കലാപശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി.