കൊവിഡ് വ്യാപനത്തിന് കാരണം കര്‍ഷക സമരമെന്ന് ഹരിയാന സര്‍ക്കാര്‍

Update: 2021-05-21 09:22 GMT

ചണ്ഡിഗഡ്: ഹരിയാനയിലെ ഗ്രാമപ്രദേശങ്ങളില്‍ കൊവിഡ് വ്യാപനത്തിന് കാരണം കര്‍ഷക സമരമെന്ന് ഹരിയാന സര്‍ക്കാര്‍. ഹരിയാനയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ മരിച്ച 129 കര്‍ഷകര്‍ സമരത്തില്‍ പങ്കെടുത്തവരായിരുന്നുവെന്നും കേന്ദ്രത്തിന് നല്‍കിയ റിപോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരുമെന്നും പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്നും ഹരിയാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒരു മാസത്തിനിടെ ഹരിയാനയിലെ 13 ജില്ലകളിലായി 786 പേരാണ് മരിച്ചത്. ഇവയെല്ലാം ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളതാണെന്നും ഇവരിലധികവും കര്‍ഷക സമരത്തില്‍ പങ്കെടുത്തവരാണെന്നും ഹരിയാന സര്‍ക്കാര്‍ വാദിക്കുന്നു.

Tags:    

Similar News