ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം: പോപുലര്‍ ഫ്രണ്ട് കോതകുറുശി ഏരിയ കമ്മിറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു
പാലക്കാട്: 'ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം' എന്ന പ്രമേയത്തില്‍ 'പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ' നവംബര്‍ 16 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ദേശീയ ആരോഗ്യ കാംപയിന്റെ ഭാഗമായി 'പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോതകുറുശി ഏരിയ കമ്മിറ്റി' കൂട്ടയോട്ടം സംഘടിപ്പിച്ചു.
പൊതുജനങ്ങളില്‍ ആരോഗ്യബോധവല്‍ക്കരണം നടത്താനും കായികക്ഷമതക്ക് പ്രേരണ നല്‍കാനുമാണ് 'പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ' ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും രോഗാവസ്ഥയിലും സേവന ലഭ്യതയിലുമുള്ള അസന്തുലിതത്വത്തിന്റെ വേരറക്കാന്‍ പൗരസമൂഹവും സര്‍ക്കാരും തയ്യാറാവേണ്ടതുണ്ടെന്നും ചെര്‍പ്പുളശ്ശേരി ഏരിയ പ്രസിഡന്റ് കെ ടി ബഷീര്‍ പറഞ്ഞു.
പനമണ്ണ സെന്ററില്‍ നിന്നും ആരംഭിച്ച് കോതകുറുശിയില്‍ സമാപിച്ച കൂട്ടയോട്ടം ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവ് അന്‍സാര്‍ കുറ്റിക്കോട് ഫ്‌ലാഗ് ഓഫ് ചെയ്തു.
സമൂഹത്തില്‍ അരക്ഷിതാവസ്ഥയും കലാപവും വിതയ്ക്കുന്ന രാജ്യവിരുദ്ധ ശക്തികളെ ചെറുത്തുതോല്‍പ്പിക്കാന്‍ പൂര്‍ണാര്‍ഥത്തില്‍ ആരോഗ്യമുള്ള ജനതയ്ക്ക് മാത്രമേ സാധിക്കൂവെന്നും ആയതിനാല്‍ ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാന്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രതിജ്ഞാബദ്ധമാണന്നും ശാരീരിക, മാനസിക, സാമൂഹിക, ആരോഗ്യം നേടിയെടുത്ത സമൂഹത്തിനു മാത്രമേ ഇന്ന് സമൂഹം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയൂ എന്നും പരിപാടിയില്‍ സംസാരിച്ച 'പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, കോതകുറുശി ഏരിയ കമ്മിറ്റി അംഗം അന്‍സാര്‍ കിഴൂറോഡ് പറഞ്ഞു.
ഏരിയ സെക്രട്ടറി മുഹമ്മദലി, കമ്മിറ്റി അംഗങ്ങളായ മുഹമ്മദാലി മൗലവി, മൊയ്ദു, നിസാര്‍, റാഫി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.