യെമനിലെ മആരിബില്‍ ഹൂഥികളും സൈന്യവും തമ്മില്‍ കനത്ത പോരാട്ടം; 50ലേറെ പേര്‍ കൊല്ലപ്പെട്ടു
ഈ മാസം മാത്രം ഏറ്റുമുട്ടലില്‍ 400 ഒളാളം പേരാണ് കൊല്ലപ്പെട്ടത്
സന്‍ആ: യെമനിലെ മാരിബ് ഗവര്‍ണറേറ്റിനായി ഹൂഥി മിലിഷ്യകളും സര്‍ക്കാര്‍ സേനയും കനത്ത പോരാട്ടത്തില്‍. ഇരു ഭാഗത്തുമായി 50 പേര്‍ മരിച്ചു. മരിച്ചവരില്‍ 43 പേര്‍ ഹൂഥി മിലിഷ്യ അംഗങ്ങളാണ്. സൗദി സഖ്യസേനാ ബോംബാക്രമണത്തിലാണ് ഇവരുടെ മരണമെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മആരിബിന്റെ നിയന്ത്രണത്തിന് വേണ്ടി ഹുഥികളും സര്‍ക്കാര്‍ സേനയും കഴിഞ്ഞ ഒരു വര്‍ഷമായി യുദ്ധത്തിലാണ്. ഈ മാസം മാത്രം ഏറ്റുമുട്ടലില്‍ 400 ഒളാളം പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ആഗസ്ത് പത്തോടെയാണ് ഈ ഗവര്‍ണറേറ്റിനെ ലക്ഷ്യമിട്ട് ഹുതികള്‍ ആക്രമണം ശക്തമാക്കിയത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നഗരം പിടിച്ചടക്കാനുള്ള ആക്രമണം ഹുതികള്‍ വീണ്ടും ശക്തമാക്കി.