യുഎസിന്റെ ആളില്ലാ ചാരവിമാനം വീണ്ടും വെടിവച്ചിട്ടെന്ന് ഹൂതികള്‍; വീഡിയോ പുറത്തുവിട്ടു
പ്രിഡേറ്റര്‍ ബി എന്ന അപരനാമമുള്ള എംക്യു9 ഡ്രോണിന് 2023ലെ കണക്ക് പ്രകാരം 3.2 കോടി യുഎസ് ഡോളര്‍ (ഏകദേശം 268.39 കോടി ഇന്ത്യന്‍ രൂപ) നിര്‍മാണച്ചെലവ് വരും.
സന്‍ആ: അമേരിക്കയുടെ ഒരു ആളില്ലാ ചാരവിമാനം കൂടി വെടിവച്ചിട്ടെന്ന് യെമനിലെ ഹൂതി വിമതര്‍. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. യുഎസ് നിര്‍മിത എംക്യു9 റീപ്പര്‍ ഡ്രോണാണ് ഹൂതികള്‍ തകര്‍ത്തത്. തെക്കുപടിഞ്ഞാറന്‍ യെമനിലെ ധമാര്‍ പ്രവിശ്യയ്ക്കുമുകളില്‍ നിരീക്ഷണം നടത്തിയ ഡ്രോണാണിതെന്നു സര്‍ഫസ്ടു എയര്‍ മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നുമാണ് റിപോര്‍ട്ട്. ഹൂതി സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹിയ സറീ ആണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ എംക്യു9 ആണ് തങ്ങള്‍ തകര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ, രണ്ടുതവണ വെടിവച്ചിട്ടപ്പോഴൊന്നും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.
The Yemeni armed forces just shot down an American UAV over Dhamar Province in central Yemen.
It was most likely an MQ-9 Reaper. If confirmed, this would be the 10th UAV shot down by the Yemenis and the 3rd within a week.
Each MQ-9 Reaper costs over $30 million. pic.twitter.com/li8uFzYYgD
— Warfare Analysis (@warfareanalysis) September 16, 2024
പ്രാദേശികമായി നിര്‍മിച്ച മിസൈല്‍ ഉപയോഗിച്ചാണ് എംക്യു9 ഡ്രോണ്‍ തകര്‍ത്തത് യഹിയ സറീ പറഞ്ഞു. എന്നാല്‍, ഇതിനോട് യുഎസ് പ്രതികരിച്ചിട്ടില്ല. തങ്ങളുടെ ഡ്രോണുകള്‍ നഷ്ടപ്പെട്ടതായി യുഎസ് സൈന്യവും സ്ഥിരീകരിച്ചിട്ടില്ല. യുഎസ് കമ്പനിയായ ജനറല്‍ ആറ്റോമിക്‌സ് എയ്‌റോനോട്ടിക്കല്‍ സിസ്റ്റംസ് വികസിപ്പിച്ച, സ്വയം നിയന്ത്രിക്കുന്നതും വിദൂരത്തുനിന്ന് നിയന്ത്രിക്കാന്‍ കഴിയുന്നതുമായ വിമാനമാണ് എംക്യു9 റീപ്പര്‍. പ്രിഡേറ്റര്‍ ബി എന്ന അപരനാമമുള്ള എംക്യു9 ഡ്രോണിന് 2023ലെ കണക്ക് പ്രകാരം 3.2 കോടി യുഎസ് ഡോളര്‍ (ഏകദേശം 268.39 കോടി ഇന്ത്യന്‍ രൂപ) നിര്‍മാണച്ചെലവ് വരും. ഇത്തരത്തിലുള്ള 300ലേറെ ആളില്ലാ ചാര വിമാനങ്ങള്‍ യുഎസിന്റെ കൈവശമുണ്ട്.