യമനില്‍ വെടിനിര്‍ത്തല്‍ പദ്ധതി മുന്നോട്ട് വച്ച് സൗദി

ഹൂഥികള്‍ പോരാട്ടം അവസാനിപ്പിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ ഹൂതി വിമത നിയന്ത്രത്തിലുള്ള യമന്‍ തലസ്ഥാനമായ സന്‍ആയിലെ പ്രധാന വിമാനത്താവളം തുറക്കാനുള്ള അനുമതിയും അതില്‍ ഉള്‍പ്പെടുന്നു.

Update: 2021-03-23 14:05 GMT

റിയാദ്: യമനില്‍ ദീര്‍ഘകാലമായി പരസ്പരം പോരടിക്കുന്ന വിഭാഗങ്ങള്‍ രാജ്യവ്യാപകമായി വെടിനിര്‍ത്തുന്നതിനായി യുഎന്‍ ആഭിമുഖ്യത്തില്‍ പദ്ധതി മുന്നോട്ടുവെച്ചതായി സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ്. തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൂഥികള്‍ പോരാട്ടം അവസാനിപ്പിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ ഹൂതി വിമത നിയന്ത്രത്തിലുള്ള യമന്‍ തലസ്ഥാനമായ സന്‍ആയിലെ പ്രധാന വിമാനത്താവളം തുറക്കാനുള്ള അനുമതിയും അതില്‍ ഉള്‍പ്പെടുന്നു.

സൗദികള്‍ സമ്മതിച്ചാല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതിപ്പോള്‍ ഹൂതികളുടെ കൈകളിലാണ്. തങ്ങളുടെ അതിര്‍ത്തി, പൗരന്മാര്‍, അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഹൂഥികളുടെ ആക്രമണ നടപടികളില്‍ അടിയന്തര പ്രതികരണം നടത്തുന്നതിനും രാജ്യം സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് പ്രഥമസ്ഥാനം നല്‍കണോ അതോ ഇറാന്റെ താല്‍പ്പര്യങ്ങള്‍ക്ക് പ്രഥമസ്ഥാനം നല്‍കണോ എന്ന് ഹൂഥികള്‍ തീരുമാനിക്കണം'.-ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് പറഞ്ഞു. അതേസമയം, സൗദി ഏകപക്ഷീയമായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഹൂഥികള്‍ അംഗീകരിക്കുമോ എന്ന കാര്യം വ്യക്തമല്ല.

Tags:    

Similar News