ഗുദൈബിയ: സല്‍മാനിയ ഹോസ്പിറ്റലില്‍ 12 ദിവസത്തോളം ചികിത്സയിലായിരുന്ന കൊല്ലം ജില്ലയിലെ അച്ചന്‍കോവില്‍ സ്വദേശിനി ഓമന ബാലന് തുടര്‍ചികിത്സയ്ക്ക് നാട്ടിലേക്ക് പോകാന്‍ കൊല്ലം പ്രവാസി അസ്സോസിയേഷന് ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തില്‍ യാത്രാടിക്കറ്റ് കൈമാറി.
ചാരിറ്റി വിങ് കണ്‍വീനര്‍ നവാസ് കുണ്ടറ, ഹോസ്പിറ്റല്‍ വിസിറ്റ് അംഗം റോജി ജോണ്‍, അനൂബ് തങ്കച്ചന്, ഗുദൈബിയ ഏരിയ കമ്മിറ്റി പ്രസിഡന്റ് തോമസ് ബി കെ , സെക്രെട്ടറി ബോജി രാജന് എന്നിവര്‍ സന്നിഹിതരായിരുന്നു.