ഹിജാബ് വിലക്ക്: വിശാല ബെഞ്ച് ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കുന്ന വിധി പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷ; ജമാ യൂത്ത് അത്ത് കൗണ്‍സില്‍
കോട്ടയം: ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നിഷേധിച്ച മനുഷ്യാവകാശ ലംഘനവും ഭരണഘടനാ വിരുദ്ധമായ കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ജസ്റ്റിസ് സുധാന്‍ഷു ധൂലിയയുടെ വിധി മതേതര ഭാരതത്തിന് പ്രതീക്ഷ നല്‍കുന്നതാണെന്ന് കേരള മുസ് ലിം ജമാ അത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എം.ബി അമീന്‍ഷാ.
കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ വിധി ഖേദകരമാന്നെന്നും ലോകത്തെ മതരാജ്യങ്ങളില്‍ പോലും പുതിയ ക്ഷേത്രങ്ങള്‍ ഉയര്‍ന്നുവരികയും അവനവന്റെ വിശ്വാസം അനുസരിച്ചു ജീവിക്കാന്‍ സാഹചര്യം ഉള്ള ഇക്കാലത്ത് ഭാരതത്തിന്റെ ഭരണഘടനയും പൈതൃകവും മതേതരത്വവും സംരക്ഷികുന്ന വിധികളാണ് സുപ്രിം കോടതിയുടെ വിശാല ബെഞ്ചില്‍ നിന്നും ലോകം മുഴുവനുള്ള മതേതര ജനാധിപത്യ വിശ്വാസികള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.