ഹിജാബ് നിരോധനം;കോടതി വിധി പുന:പരിശോധിക്കണം:കേരള മുസ്‌ലിം ജമാഅത്ത്

മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാത്തിടത്തോളം കാലം എല്ലാ വിശ്വാസങ്ങളെയും ആചാരങ്ങളെയും അനുവദിച്ച് കൊടുക്കുക എന്നതാണ് ഭരണഘടനയുടെ 25ാം വകുപ്പിന്റെ അന്തസത്ത

Update: 2022-03-15 09:03 GMT

മലപ്പുറം:ഹിജാബ് നിരോധനം ശരിവച്ചു കൊണ്ടുള്ള കര്‍ണാടക ഹൈകോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. ഹിജാബ് മുസ്‌ലിം പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം മൗലികാവകാശവും, മറ്റൊരാളുടെയും സ്വാതന്ത്ര്യത്തെ ഹനിക്കാത്തതുമാണ്.അതിനാല്‍ കര്‍ണാടക ഹൈക്കോടതി വിധി പുന:പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിജാബ് ഇസ്‌ലാമിലെ അഭിവാജ്യ ഘടകമാണ്.ഇന്ത്യയിലെ ഏതൊരു പൗരനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന വകവെച്ച് തരുന്നുണ്ട്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാത്തിടത്തോളം കാലം എല്ലാ വിശ്വാസങ്ങളെയും ആചാരങ്ങളെയും അനുവദിച്ച് കൊടുക്കുക എന്നതാണ് ഭരണഘടനയുടെ 25ാം വകുപ്പിന്റെ അന്തസത്ത. അതിനു പകരം ഓരോ ആചാരങ്ങളെയും കോടതി പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കുമ്പോള്‍ ഇഷ്ടമുള്ള മതം പിന്തുടരുക എന്ന ഭരണഘടനാ വാഗ്ദാനം ലംഘിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു വിധിയുടെ പശ്ചാതലത്തില്‍ കാംപസിനകത്തും പുറത്തും പെണ്‍കുട്ടികള്‍ അക്രമിക്കപ്പെടുമെന്ന് ആശങ്കപ്പെടുന്നു. ഭരണകൂടം ഈ വിഷയത്തില്‍ വേണ്ട ജാഗ്രത പുലര്‍ത്തണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.







Tags:    

Similar News