ഹിജാബ് നിരോധനം; കര്‍ണാടകയില്‍ 40 വിദ്യാര്‍ത്ഥിനികള്‍ പരീക്ഷയെഴുതിയില്ല

Update: 2022-03-30 09:08 GMT

ഉഡുപ്പി; കര്‍ണാടകയിലെ ഉഡുപ്പി ജില്ലിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് 40 മുസ് ലിം വിദ്യാര്‍ത്ഥികള്‍ പ്രി യൂനിവേഴ്‌സിറ്റി പരീക്ഷയെഴുതിയില്ല. ഹിജാബ് ധരിക്കാതെ പരീക്ഷയ്ക്ക് ഇരിക്കേണ്ടെന്ന് തീരുമാനിച്ചാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്താതിരുന്നതെന്ന് മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.

മാര്‍ച്ച് 15നാണ് ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നത് ഹൈക്കോടതി നിരോധിച്ചത്. ഉഡുപ്പി ജില്ലയില്‍ ചില സ്‌കൂളുകളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്കിടയായത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെസമീപിച്ചു. 

ചൊവ്വാഴ്ച പരീക്ഷയെഴുതാതിരുന്നവരില്‍ 24 പേര്‍ കുന്ദാപൂരില്‍നിന്നുള്ളവരും 14 പേര്‍ ബിന്ദൂരില്‍നിന്നുള്ളവരുമാണ്.

രണ്ട് പേര്‍ ഉഡുപ്പി സര്‍ക്കാര്‍ ഗേള്‍സ് പിയു കോളജിലുള്ളവരാണ്. പെണ്‍കുട്ടികള്‍ നേരത്തെ പ്രാക്റ്റിക്കല്‍ പരീക്ഷയും ബഹിഷ്‌കരിച്ചിരുന്നു. 

ആര്‍എന്‍ ഷെട്ടി പിയു കോളേജില്‍ 28 മുസ് ലിം പെണ്‍കുട്ടികളില്‍ 13 പേരും പരീക്ഷയെഴുതി. ചില വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ച് പരീക്ഷാ കേന്ദ്രത്തില്‍ എത്തിയിരുന്നെങ്കിലും അവര്‍ക്ക് അനുമതി നിഷേധിച്ചു. 

Tags:    

Similar News