ഹിജാബ് നിരോധനം; ഹരജി ഇന്ന് സുപ്രിംകോടതിയില്‍

വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 23 ഹരജികളാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക

Update: 2022-09-05 05:32 GMT

ന്യൂഡല്‍ഹി:കര്‍ണാടക സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരായ ഹരജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 23 ഹരജികളാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക.

സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ഥികള്‍ 6 മാസം മുമ്പേ സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജികള്‍ അടിയന്തരമായി പരിഗണിക്കാന്‍ കോടതി തയ്യാറായിരുന്നില്ല.ഹരജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുമ്പെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ തടസഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. സമസ്ത കേരള സുന്നി യുവജന സംഘവും, ജംഇയ്യത്തുല്‍ ഉലമയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.

Tags:    

Similar News