ഹിജാബ് നിരോധനം: സുപ്രിംകോടതി വിധി ഇന്ന്

Update: 2022-10-13 04:41 GMT

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരായ ഹരജിയില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. മാര്‍ച്ച് 15ന് ഹിജാബ് നിരോധനം ശരിവച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ സമര്‍പ്പിച്ച ഹരജികളിലാണ് ഇന്ന് വിധി പറയുന്നത്. രാവിലെ പത്തരയോടെയാണ് വിധി പുറപ്പെടുവിക്കുക.

ഭിന്നവിധികളാണോ എന്ന് വ്യക്തമല്ല. രണ്ട് ജഡ്ജിമാരും പ്രത്യേകം വിധി പറയുമെന്നാണ് കരുതുന്നത്.

കാംപസില്‍ ഹിജാബ് ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രീ യൂനിവേഴ്‌സിറ്റി കോളജുകളിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിവാദങ്ങള്‍ക്കിടയാക്കിയ വിധി പുറപ്പെടുവിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ മതപരമായ ആചാരത്തിന്റെ ഭാഗമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ നിരവധി ഹരജികളാണ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്തയും സുധാന്‍ഷു ധൂലിയയും അടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക. സെപ്തംബര്‍ 22ന് കേസ് പരിശോധിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ കോടതിയുടെ തീരുമാനം പറഞ്ഞിരുന്നില്ല.

Tags:    

Similar News