ഹിജാബ് മൗലികാവകാശം, അടിയറവെയ്ക്കില്ല; മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി മനുഷ്യക്കോട്ടയില്‍ പ്രതിഷേധമിരമ്പി

തിരുവനന്തപുരം പ്രസ് ക്ലബിന് മുന്‍പില്‍ നിന്നാരംഭിച്ച മാര്‍ച്ച് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സമാപിച്ചു

Update: 2022-03-18 13:22 GMT

തിരുവനന്തപുരം: ഹിജാബ് മൗലികാവകാശം, അടിയറവെയ്ക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തി തിരുവനന്തപുരം മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധ മനുഷ്യക്കോട്ട സംഘടിപ്പിച്ചു. തിരുവനന്തപുരം പ്രസ് ക്ലബിന് മുന്‍പില്‍ നിന്നാരംഭിച്ച മാര്‍ച്ച് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സമാപിച്ചു.

പ്രതിഷേധ പരിപാടി മുസ്‌ലിം ലീഗ് നേതാവ് കെപിഎ മജീദ് ഉദ്ഘാടനം ചെയ്തു. ഫാഷിസ്റ്റുകള്‍ നേരത്തെ തന്നെ ഇത്തരം മുസ്‌ലിം വിരുദ്ധ നീക്കങ്ങള്‍ അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആരംഭിച്ചിരുന്നു. ഇരകള്‍ ഐക്യത്തോടെ മുന്നേറിയാല്‍ ഏതു പ്രതിസന്ധിയേയും അതിജീവിക്കാന്‍ കഴിയുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

മുസ്്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കായിക്കര ബാബു അധ്യക്ഷത വഹിച്ചു. എ അബ്ദുല്‍ സത്താര്‍, സുഹൈബ് മൗലവി, എ നീലലോഹതദാസന്‍ നാടാര്‍, നിസാറുദ്ദീന്‍ ബാഖവി, പാച്ചല്ലൂര്‍ അബ്ദുസ്സലിം മൗലവി, അഡ്വ.എഎംകെ നൗഫല്‍, ഷബീര്‍ ആസാദ്, ഡോ. നിസാറുദ്ദീന്‍, അഫ്‌സല്‍ ഖാസിമി, എഎം നദ് വി, കരമന സലിം, പ്രഫ. ഇ അബ്ദുല്‍ റഷീദ്, പരുത്തിക്കുഴി അഷ്‌റഫ്, നവാസ് തോന്നയ്ക്കല്‍, പൂഴനാട് സുധീര്‍, ദാക്കിര്‍ ഹുസൈന്‍ മൗലവി, പാച്ചല്ലൂര്‍ നജ്മുദ്ദീന്‍, പട്ടം നിസാര്‍, കല്ലാട്ടുമുക്ക് നിസാര്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഹിജാബ് മൗലികാവകാശം-അടിയറവെയ്ക്കില്ല, മുസ്‌ലിമായി ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തിയാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധ മനുഷ്യക്കോട്ട സംഘടിപ്പിച്ചത്. തിരുവനന്തപുരം പ്രസ് ക്ലബിന് മുന്‍പില്‍ നിന്നാരംഭിച്ച മാര്‍ച്ച് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സമാപിച്ചു. മാര്‍ച്ചില്‍ മത-സാമൂഹിക-രാഷ്ട്രീയരംഗത്തെ പ്രമുഖരുള്‍പ്പെടെ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. 

Tags:    

Similar News