'ഹിജാബ് ചോയ്‌സല്ല, മതാചരണത്തിന്റെ ഭാഗം'; മുന്‍ നടി സെയ്‌റ വാസിം

Update: 2022-02-21 17:00 GMT

ന്യൂഡല്‍ഹി; ഹിജാബ് വൈയക്തികമായ തിരഞ്ഞെടുപ്പാണെന്ന നിലപാട് തള്ളി മുന്‍ നടി സെയ്‌റ വാസിം. ഇത്തരം വാദങ്ങള്‍ അപൂര്‍ണമായ വിവരങ്ങളെ അടിസ്ഥാനമാക്കിയാണെന്നും സെയ്‌റ വിശദീകരിച്ചു. 

'ഹിജാബ് ഒരു തിരഞ്ഞെടുപ്പല്ല, ഇസ്‌ലാമില്‍ ഒരു ബാധ്യതയാണ്. അതുപോലെ ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീ അവള്‍ സ്‌നേഹിക്കുകയും സ്വയം സമര്‍പ്പിക്കുകയും ചെയ്ത ദൈവം തന്നോട് കല്‍പിച്ച ഒരു കടമ നിറവേറ്റുയാണ് ചെയ്യുന്നത്'- സാമൂഹികമാധ്യ പോസ്റ്റില്‍ സെയ്‌റ പറയുന്നു. 

2019ല്‍ മതപരമായ ജീവിതത്തിനുവേണ്ടി ബോളിവുഡിലെ താരപദവി ഉപേക്ഷിച്ച് വാര്‍ത്തകളില്‍ ഇടംപിടിതച്ചയാളാണ് സെയ്‌റ. മതപരമായ ബാധ്യതയായ ഹിജാബ് ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പീഡിപ്പിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നതില്‍ അവര്‍ അസംതൃപ്തി പ്രകടിപ്പിച്ചു.

വിദ്യാഭ്യാസം, ഹിജാബ് എന്നിവയില്‍ ഒന്ന് തിരഞ്ഞെടുക്കേണ്ടിവരുന്നത് തികഞ്ഞ അനീതിയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. എല്ലം മുസ് ലിംസ്ത്രീയെ ശാക്തീകരിക്കുന്നതിന്റെ പേരിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News