ഹിന്ദുസ്ഥാന്‍ പെട്രോളിയം: അനുരജ്ഞയോഗം തീരുമാനമാകാതെ പിരിഞ്ഞു
20 കൊല്ലത്തിലധികമായി ജോലി ചെയ്യുന്ന 3 തൊഴിലാളികളെയാണ് നിസാര കാര്യങ്ങളുടെ പേരില്‍ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയത്
മലപ്പുറം: ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുടെ കീഴിലെ തിരൂര്‍ പ്രകാശ് ഗ്യാസ് ഏജന്‍സിലെ തൊഴില്‍ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ ലേബര്‍ ഓഫിസറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ലേബര്‍ ഓഫിസര്‍ വി സബിഷ ബുധനാഴ്ച വിളിച്ചു ചേര്‍ത്ത അനുരജ്ഞയോഗം തീരുമാനമാകാതെ പിരിഞ്ഞു. 20 കൊല്ലത്തിലധികമായി ജോലി ചെയ്യുന്ന 3 തൊഴിലാളികളെയാണ് നിസാര കാര്യങ്ങളുടെ പേരില്‍ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയത്.തൊഴിലാളികളുടെ കൂലി വര്‍ദ്ധനവിന് വേണ്ടി ഇടപെട്ടതാണ് പ്രതികാര നടപടിക്ക് കാരണം.ലേബര്‍ ഓഫിസര്‍ പ്രശ്‌ന പരിഹാരത്തിന് മുന്നോട്ട് വെച്ച നിര്‍ദ്ദേശം ഉടമ അംഗീകരിച്ചില്ല ചര്‍ച്ചയില്‍ യൂണിയനെ പ്രതിനിധീകരിച്ച് കെ ഗോവിന്ദന്‍ കുട്ടി, ബാലകൃഷ്ണന്‍ ചുള്ളിയത്ത് പങ്കെടുത്തു.ലേബര്‍ ഓഫിസറുടെ നിര്‍ദേശം അംഗീകരിക്കാത്ത ഉടമയുടെ നടപടിയില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ നവ:26 ന് കാലത്ത് 10 മണിക്ക് ഏജന്‍സിക്ക് മുമ്പില്‍ ധര്‍ണ്ണ നടത്തുമെന്ന് എകെജിഎടിയു(സിഐടിയു) ജില്ലാ കമ്മറ്റി പ്രസ്ഥാവനയില്‍ പറഞ്ഞു.