''ഹിസ്ബുല്ലയുടെ നേതൃശൃംഖല ശക്തം'' ഷെയ്ഖ് നയീം ഖസം

സയണിസ്റ്റ് സൈന്യവുമായി പോരാടാന്‍ സുസജ്ജമെന്ന് ഹിസ്ബുല്ല ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍

Update: 2024-10-08 13:25 GMT


ബെയ്‌റൂത്ത്: ലെബനീസ് വിമോചന പ്രസ്ഥാനമായ ഹിസ്ബുല്ലയുടെ നേതൃശൃംഖല ശക്തമാണെന്നും പോരാട്ട ശേഷിക്ക് കുറവൊന്നും സംഭവിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഷെയ്ഖ് നയീം ഖസം. സയണിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തില്‍ വിജയം സുനിശ്ചിതമാണെന്നും തൂഫാനുല്‍ അഖ്‌സയുടെ ഒന്നാം വാര്‍ഷികത്തില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

സയണിസ്റ്റുകളും അമേരിക്കയും ഏതാനും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെട്ട സഖ്യത്തെ ഹിസ്ബുല്ല ഭയക്കുന്നില്ല. സെക്രട്ടറി ജനറല്‍ ഹസന്‍ നസറുല്ലയെ കൊലപ്പെടുത്തിയ ശേഷം ഹിസ്ബുല്ല ഭയത്തിലാണെന്നാണ് യണിസ്റ്റുകളും അമേരിക്കയും സഖ്യകക്ഷികളും കരുതുന്നത്. പ്രതിരോധത്തിന്റെ തലവനായ തലവനായ സയ്യിദ് ഹസന്‍ നസറുല്ലയുടെ മക്കളാണ് ഞങ്ങള്‍ എന്ന കാര്യം അവര്‍ മറക്കുന്നു.

കഴിഞ്ഞ പതിനൊന്നു മാസവും ലെബനാന്‍ അതിര്‍ത്തിയിലെ സയണിസ്റ്റുകളെ ഹിസ്ബുല്ല നേരിട്ടു. ഞങ്ങളുടെ ആക്രമണങ്ങളെ ഭയന്ന് കുടിയേറ്റക്കാരെല്ലാം ഒഴിഞ്ഞുപോയി. എത്രയെത്ര ജൂതന്‍മാരെ വടക്കന്‍ ഫലസ്തീനില്‍ കുടിയിരുത്തിയാലും അവരെയെല്ലാം ഞങ്ങള്‍ പറഞ്ഞുവിടും.

''ആദ്യം ആരു കരയും എന്ന് തീരുമാനിക്കാനുള്ള യുദ്ധമാണിത്. എത്രയും ത്യാഗങ്ങള്‍ സഹിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷെ, കരയില്ല. ശത്രുവിന്റെ കരച്ചില്‍ ഉടന്‍ നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയും. ഹിസ്ബുല്ലയുടെ ഒരു നേതൃപദവിയും ഒഴിഞ്ഞുകിടക്കുന്നില്ല. ഞങ്ങള്‍ക്കുണ്ടായ നഷ്ടങ്ങള്‍ വേദനാജകനമാണെങ്കിലും പദവികള്‍ നികത്തിക്കഴിഞ്ഞു. പുതിയ സെക്രട്ടറി ജനറലിനെ ഉടന്‍ തിരഞ്ഞെടുക്കും. അത് ലോകത്തെ അറിയിക്കുകയും ചെയ്യും. തെക്കന്‍ ലെബനാനില്‍ സയണിസ്റ്റ് സൈന്യം യുദ്ധം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ യാതൊരു മുന്നേറ്റവും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അതിര്‍ത്തി കടന്നു വരുന്ന സയണിസ്റ്റുകളുമായി മുഖാമുഖം പോരാടാന്‍ ഹിസ്ബുല്ല തയ്യാറെടുത്തിട്ടുണ്ട്.'' ഷെയ്ഖ് നയീം ഖസം നിലപാട് വ്യക്തമാക്കി.

Tags:    

Similar News