ആലപ്പുഴയില്‍ ഹൗസ് ബോട്ടിന് തീപ്പിടിച്ചു; ഒരാള്‍ക്ക് പരിക്ക്

Update: 2022-11-06 03:24 GMT
ആലപ്പുഴയില്‍ ഹൗസ് ബോട്ടിന് തീപ്പിടിച്ചു; ഒരാള്‍ക്ക് പരിക്ക്

ആലപ്പുഴ: കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം ഹൗസ് ബോട്ടിന് തീപ്പിടിച്ചു. ബോട്ടിലെ പാചകക്കാരനായ നിഷാദിന് പൊള്ളലേറ്റു. പരിക്ക് ഗുരുതരമല്ല. ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ ബീച്ച് കാണാന്‍ പോയ സമയത്താണ് സംഭവമുണ്ടായതിനാല്‍ വലിയ അപകടം ഒഴിവായി. പാചക വാതക സിലിണ്ടറില്‍ ചോര്‍ച്ച വന്നതാണ് അപകടത്തിന് കാരണം. ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

Tags:    

Similar News