കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതെങ്ങനെ?
കുവൈത്ത് സിറ്റി: വിദേശത്ത് നിന്നും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു തുടങ്ങിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിന് പുറത്ത് നിന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
രജിസ്റ്റര്‍ ചെയ്യേണ്ട വിധം:
- രജിസ്റ്റര്‍ ചെയ്യുന്നതിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx
- സിവില്‍ ഐഡിയും ഇ മെയില്‍ അഡ്രസും നല്‍കുക.
- വെരിഫിക്കേഷന്‍ കോഡ് എന്ന ബട്ടണില്‍ അമര്‍ത്തുക
- ഇ മെയില്‍ അഡ്രസ്സില്‍ ലഭിക്കുന്ന ഒറ്റത്തവണ ഉപയോഗിക്കുവാന്‍ സാധിക്കുന്ന പരിശോധന കോഡ് ടൈപ്പ് ചെയുക
- തുടര്‍ന്ന് വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍, വാക്‌സിനേഷന്‍ വിവരങ്ങള്‍ എന്നിവ പുരിപ്പിക്കുക.
- പ്രതിരോധ കുത്തിവെപ്പ് നടത്തിയ രാജ്യത്ത് നിന്നും ലഭിച്ച വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുക. അപ്ലോഡ് ചെയ്യുന്ന ഡോക്യുമെന്റ് 500 എംബിയില്‍ കൂടാത്ത പി.ഡി.എഫ് ഫോര്‍മാറ്റില്‍ ആയിരിക്കണം.
- മേല്‍ക്കൊടുത്തിരിക്കുന്ന എല്ലാ വിവരങ്ങളും ശരിയാണെന്ന പ്രസ്താവന ക്ലിക്ക് ചെയ്യുക.
- തുടര്‍ന്ന് സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുക.
രജിസ്റ്റര്‍ ചെയ്ത ശേഷം മൂന്ന് പ്രവര്‍ത്തി ദിവസത്തിനുള്ളില്‍ പൊതുജനാരോഗ്യ വകുപ്പിന്റെ അംഗീകാരം ലഭിക്കും. അപേക്ഷ അഗീകരിക്കുകയാണെങ്കില്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഇമ്മ്യൂണ്‍ ആപ്പിന്റെ ആപ്പ് സ്‌റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.
- ആപ്പിളിന്റെ ആപ്പ് സ്‌റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുവാനുള്ള ലിങ്ക്
https://apps.apple.com/us/app/immune-مناعة/id1558661183. - ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുവാനുള്ള ലിങ്ക്.
https://play.google.com/store/apps/details?id=com.mohkuwait.immune
ഇമ്മ്യൂണ്‍ അപ്ലിക്കേഷന്റെ പ്രയോജനങ്ങള്‍:
രണ്ട് ഡോസ് എടുത്തവര്‍ക്ക് ആപ്പില്‍ പച്ചനിറവും ഒരു ഡോസ് എടുത്തവര്‍ക്ക് മഞ്ഞ നിറവും ആപ്പില്‍ തെളിയും. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ആപ്പില്‍ ലഭിക്കുന്ന ചുവപ്പ് നിറമായിരിക്കും. ഇമ്മ്യൂന്‍ ആപ്പില്‍ പച്ച, മഞ്ഞ നിറത്തിലുള്ളവര്‍ക്ക് മാത്രമേ വലിയ മാളിലും റസ്‌റ്റോറന്റിലും സലൂണിലും ഹെല്‍ത്ത് ക്ലബിലും പ്രവേശനത്തിന് അര്‍ഹതയുള്ളൂ.
ഒരൊറ്റ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിയാത്തവരുടെ സ്റ്റാറ്റസ് വാക്‌സിനേറ്റഡ് എന്ന് കാണിക്കുമെങ്കിലും ചുവപ്പ് നിറമായിരിക്കും പ്രദര്‍ശിപ്പിക്കുക.
വിദേശത്ത് നിന്ന് രാജ്യത്തേക്ക് എത്തുന്ന യാത്രികരുടെ സ്റ്റാറ്റസ് ഗ്രീന്‍ ആണെങ്കില്‍ അവരെ ഹോം ക്വാറന്റൈനിലേക്കും റെഡ് സ്റ്റാറ്റസ് ആണെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലേക്കും അയക്കും.കുവൈത്ത് സര്‍ക്കാര്‍ അംഗീകരിച്ച വാക്‌സിനുകളായ ഫൈസര്‍, ആസ്ട്രസേനെക്ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, മോഡേണ തുടങ്ങിയ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ഓഗസ്റ്റ് ഒന്നുമുതല്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക.
കുവൈത്ത് അംഗീകൃത വാക്‌സിനുകളിലൊന്നായ ആസ്ട്ര സെനേക്ക കമ്പനിയുടെ ഉല്‍പ്പന്നമാണ് കോവിഷീല്‍ഡെങ്കിലും കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിന്‍ പട്ടികയില്‍ കോവിഷീല്‍ഡ് ഇതുവരെ ഉള്‍പ്പെട്ടിട്ടില്ല. വരും ദിവസങ്ങളില്‍ കോവിഷീല്‍ഡും ഔദ്യോഗികമായി അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്