സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്ത നിരാഹാര സമരം തിങ്കളാഴ്ച; പോസ്റ്റര്‍ ഒട്ടിച്ച മൂന്ന് പേര്‍ക്കെതിരേ ലക്ഷദ്വീപ് പോലിസ് കേസെടുത്തു

Update: 2021-06-06 17:46 GMT

കവരത്തി:  പ്രഫുല്‍ പട്ടേല്‍ നടപ്പാക്കുന്ന ജനവിരുദ്ധ പരിഷ്‌കാരങ്ങള്‍ക്കെതിരേ സേവ് ലക്ഷദ്വീപ് ഫോറം തിങ്കളാഴ്ച നടത്തുന്ന നിരാഹാരം സമരത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ച പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. ദ്വീപില്‍ സമരത്തിന്റെ പ്രചാരണപോസ്റ്ററുകള്‍ പതിച്ച മൂന്നുപേരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ കൊണ്ടുപോയ ഇവരെ പിന്നീട് എഫ്‌ഐര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത് വിട്ടയച്ചു. എന്തുപ്രതിബന്ധങ്ങളുണ്ടായും സമരം നടക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം പ്രവര്‍ത്തകര്‍ പറഞ്ഞു.

നിരാഹാര സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച വ്യാപാരികള്‍ കടകള്‍ അടച്ചിടും. ഓട്ടോ സര്‍വീസുകളും ഉണ്ടാവില്ല. എല്ലാ വിഭാഗം ജനങ്ങളും നിരാഹാരമിരിക്കുന്ന ദ്വീപിന്റെ ചരിത്രത്തില്‍ ആദ്യ സമരമാണ് ഇത്.

ലക്ഷദ്വീപിലെ മുഴുവന്‍ ജനങ്ങളും വീട്ടിലിരുന്ന് 12 മണിക്കൂറാണ് നിരാഹാരം സമരം നടത്തുകയെന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ അറിയിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോടാ പട്ടേലിനെ കേന്ദ്രം ഉടന്‍ തിരിച്ചു വിളിക്കണമെന്നാണ് ആവശ്യം.

Tags:    

Similar News