ഭാര്യയുടെ കാല്‍ തല്ലിയൊടിച്ച ഭര്‍ത്താവ് അറസ്റ്റില്‍

Update: 2025-03-25 01:52 GMT
ഭാര്യയുടെ കാല്‍ തല്ലിയൊടിച്ച ഭര്‍ത്താവ് അറസ്റ്റില്‍

കട്ടപ്പന:പിണങ്ങിപ്പോയ ഭാര്യയുടെ കാല്‍ തല്ലിയൊടിച്ച ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കൊങ്ങിണിപ്പടവ് നാലുകണ്ടത്തില്‍ ദിലീപിനെ(45)യാണ് കട്ടപ്പന പോലിസ് അറസ്റ്റ് ചെയ്തത്. ഏതാനും നാളുകളായി ദിലീപും ഭാര്യ ആശയും തമ്മില്‍ പിണങ്ങിക്കഴിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഭാര്യ ജോലിക്ക് പോകുന്ന വഴിയില്‍വെച്ച് തടഞ്ഞു നിര്‍ത്തിയ ദിലീപ് ഭാര്യയെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ആശയുടെ കാല്‍ ഒടിഞ്ഞു.

Similar News