'എന്റെ കൈയില്‍ വലിയ ചതവുണ്ട്': ഗുജറാത്ത്‌പോലിസ് തന്നെ മര്‍ദ്ദിച്ചെന്ന് ടീസ്ത സെതല്‍വാദ്

Update: 2022-06-26 08:50 GMT

അഹമ്മദാബാദ്: ഗുജറാത്ത് തീവ്രവാദവിരുദ്ധ സ്‌ക്വാഡ് തന്നെ മര്‍ദ്ദിച്ചെന്ന് അറസ്റ്റ് ചെയ്യപ്പെട്ട ആക്റ്റിവിസ്റ്റ് ടീസ്ത സെതല്‍വാദ്.

'അവര്‍ എനിക്ക് വൈദ്യസഹായം തന്നു. എന്റെ കയ്യില്‍ വലിയ ചതവുണ്ട്, ഇതാണ് എസ്‌ഐടി എന്നോട് ചെയ്തത്. അവര്‍ ഇപ്പോള്‍ എന്നെ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കൊണ്ടുപോകുകയാണ്'- ടീസ്ത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുംബൈയിലെ അവരുടെ വസതിയില്‍നിന്നാണ് ടീസ്തയെ ഗുജറാത്ത് പോലിസ് അറസ്റ്റ് ചെയ്തത്.

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് നിയമപോരാട്ടം നടത്തിയ ടീസ്ത അതിനുവേണ്ടി കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പോലിസ് ആരോപിക്കുന്നത്. ഗുജാറാത്ത് വംശഹത്യയില്‍ സുപ്രിംകോടതി മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതിനുപിന്നാലെയാണ് ടീസ്തയെ അറസ്റ്റ് ചെയ്തത്. അതിനുതൊട്ടുപിന്നാലെ ആര്‍ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തു.

Tags:    

Similar News