മുംബൈ: കൊവിഡ് ലോക്ഡൗണ്‍ കാലത്തും ഐസിഐസിഐ ബാങ്കിന് വന്‍ ലാഭം. 2020 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 4,251.33 കോടി രൂപയുടെ അറ്റാദായമാണ് ഐസിഐസിഐ ബാങ്ക് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ആറ് മടങ്ങ് വര്‍ധനവാണ് ഇത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഐസിഐസിഐ ബാങ്കിന്റെ മൊത്തം വരുമാനം 23,650.77 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 22,759.52 കോടി രൂപയായിരുന്നു. എസ്ബിഐ കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ധനകാര്യ സ്ഥാപനമാണ് ഐസിഐസിഐ. സെപ്റ്റംബര്‍ 30 വരെ ബാങ്കിലെ മൊത്തം നിക്ഷേപം 20 ശതമാനം വര്‍ധിച്ച് 8,32,936 കോടിയായി. ആഭ്യന്തര വായ്പകള്‍ 10 ശതമാനം വര്‍ധിച്ചു.