വയനാട്: ഓണം അനുബന്ധിച്ചുള്ള പൊതു അവധി ദിവസങ്ങളില്‍ അനധികൃത മണ്ണ് ഖനനം, മണ്ണ് കടത്തല്‍, അനധികൃത നെല്‍വയല്‍ നികത്തല്‍, പാറ ഖനനം, കുന്നിടിക്കല്‍, സര്‍ക്കാര്‍ ഭൂമി കയ്യേറ്റം, അനധികൃത നിര്‍മ്മാണ പ്രവൃത്തികള്‍, അനധികൃത മരം മുറി തുടങ്ങിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി ജില്ലാ തലത്തിലും, താലൂക്ക് തലത്തിലും സ്‌ക്വാഡ് രൂപീകരിച്ചു. ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.