ബംഗാളില്‍ ബിജെപിക്ക് സീറ്റുകള്‍ വര്‍ധിക്കാനിടയാക്കിയത് ഇടത്- കോണ്‍ഗ്രസ് പാര്‍ട്ടികളുടെ സ്ഥാനര്‍ഥിത്വം
കെ സഹദേവന്‍
മുള്ളു- മുരട്-മൂര്‍ഖന്‍ പാമ്പ് തൊട്ട് കല്ല് - കരട് - കാഞ്ഞിരക്കുറ്റി വരെ ഫാഷിസ്റ്റ് വിജയത്തിന് കൂട്ടുനിന്നിട്ടും പെണ്ണൊരുത്തി നേടിയ ഊജ്വലവിജയം. തൃണമൂലിന്റെ വിജയത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. മമതയും മോദിയും നേര്‍ക്കുനേര്‍ പോരാടിയ തെരഞ്ഞെടുപ്പായിരുന്നു ബംഗാളിലേത്. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി യുപി മുഖ്യമന്ത്രി തുടങ്ങി ബിജെപിയുടെ സകലമാന കേന്ദ്ര നേതൃത്വങ്ങളും ബം?ഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേരിട്ടിറങ്ങി. പണവും അധികാരവും സമാസമം ഉപയോ?ഗിച്ചു. മമതക്കെതിരായി പ്രധാനമന്ത്രി നേരിട്ട് നടത്തിയ വെര്‍ബര്‍ അറ്റാക്ക്, പരിഹാസം, ബിജെപി പ്രവര്‍ത്തകരെ വിട്ട് നടത്തിയ കായികാക്രമണം, ഇലക്ഷന്‍ കമ്മീഷന്റെ പക്ഷപാത പരമായ ഇടപെടലുകള്‍, ഇഡിയെ ഉപയോ?ഗപ്പെടുത്തി ഠങഇ നേതാക്കളെ വിരട്ടല്‍, പണം കൊടുത്ത് നേതാക്കളെ സ്വന്തം പാളയത്തിലേക്ക് വരുത്തല്‍, നോയിഡ മീഡിയയെ ഉപയോ?ഗിച്ചുകൊണ്ടുള്ള കള്ള പ്രചരണങ്ങള്‍ തുടങ്ങി ബിജെപി ബംഗാളില്‍ പ്രയോ?ഗിക്കാത്ത ഒരടവും ബാക്കിയുണ്ടായിരുന്നില്ല.
75 ദളിത് സ്ഥാര്‍ത്ഥികള്‍, 17 ആദിവാസി സ്ഥാനാര്‍ത്ഥികള്‍ 50 സ്ത്രീകള്‍ എന്നിവരടങ്ങുന്ന ടീം ത്രിണമൂല്‍, ഈ ആക്രമണങ്ങളെ മുഴുവന്‍ നേരിട്ടാണ് 3 സീറ്റ് കൂടുതല്‍ നേടി 213 സീറ്റുമായി മൂന്നാമതും ബംഗാളിന്റെ ഭരണം കരസ്ഥമാക്കുന്നത്. തുടര്‍ഭരണ വിരുദ്ധ സിദ്ധാന്തക്കാര്‍ക്ക് ഇതത്ര രുചിക്കില്ലെങ്കിലും ഇന്ത്യയിലെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് മമതയുടെ പോരാട്ടം നല്‍കുന്ന ഊര്‍ജ്ജം ചില്ലറയായിരിക്കില്ല.
77 സീറ്റുകള്‍ നേടിയാണ് ബിജെപി ബംഗാളില്‍ കാലുറപ്പിച്ചിരിക്കുന്നത് എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. അതേസമയം ബിജെപിക്കെതിരായി യുദ്ധം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന കോണ്‍?ഗ്രസ്സും സിപിഎമ്മും 1 സീറ്റുകള്‍ മാത്രം നേടി ബംഗാള്‍ രാഷ്ട്രീയത്തില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. സംഘപരിവാറിനെതിരായ പോരാട്ടത്തില്‍ ബം?ഗാളില്‍ മമത ഒറ്റയ്ക്കായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ സകലരും, രാഹുല്‍ ?ഗാന്ധി മുതല്‍ സീതാറാം യെച്ചൂരിവരെ ബംഗാളിലെത്തിയത് മമതയെ നേരിടുന്നതിനായിരുന്നു. മോദിയുടെ ഫാസിസത്തെക്കാള്‍ മമതയുടെ ഏകാധിപത്യമായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തമായ വെല്ലുവിളിയെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കും. ഫാസിസത്തെ നേരിടാന്‍ ഒരു പെണ്ണോ?!
എന്തായാലും സിപിഎം, ആര്‍എസ്പി, ഫോര്‍വേര്‍ഡ് ബ്ലോക്, കോണ്‍?ഗ്രസ് തുടങ്ങിയ ദേശീയ പാര്‍ട്ടികളെല്ലാം ചേര്‍ന്ന് തങ്ങളുടെ 76ഓളം സീറ്റുകള്‍ ബിജെപിക്ക് നല്‍കിയിട്ടുണ്ട്. വേറെയുമുണ്ട് ഫാസിസ്റ്റ് വിരുദ്ധര്‍. അണ്ണാരക്കണ്ണന്മാരും തങ്ങളാലായത് ചെയ്തിട്ടുണ്ട്. വെല്‍ഫയര്‍ പാര്‍ട്ടി, അസാദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടി, ബിഎസ്പി സാധ്യമായതൊക്കെയും അവരും (500ഉം 1000വും ആണെങ്കില്‍പ്പോലും) ഏതാനും സീറ്റുകളില്‍ മമതയെ തോല്‍പ്പിക്കാനായി നോക്കിയിട്ടുണ്ട്.
ബിജെപി ജയിച്ചുകയറിയ പാതിയിലധികം സീറ്റിലും ടിഎംസിയെക്കാള്‍ വളരെ കുറഞ്ഞ ഭൂരിപക്ഷം മാത്രമാണ്. തങ്ങളുടെ നില അത്രയേറെ പരുങ്ങലിലാണെന്നറിഞ്ഞിട്ടും അവിടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബിജെപിക്ക് 77 ഓളം സീറ്റുകള്‍ കരസ്ഥമാക്കാനും അതുവഴി രാജ്യസഭയിലെ അവരുടെ അംഗബലം കൂട്ടാനും ഇടയൊരുക്കിയത് കോണ്‍ഗ്രസ്സും സിപിഎം മുന്നണിയും മാത്രമാണ്.
കേരളം, തമിഴ്‌നാട്, എന്തിന് ആസാമില്‍ പോലും (12 സീറ്റുകളാണ് ഭരണകക്ഷിക്ക് അവിടെ നഷ്ടമായിരിക്കുന്നത്) ബിജെപിക്കെതിരായി ജനവികാരം ഉയരുന്നു. അടുത്തുനടന്ന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ ബിജെപിക്കെതിരെ വിധിയെഴുതുന്നു. ഹരിയാനയിലും പഞ്ചാബിലും രാജസ്ഥാനിലും ബിജെപി നേതാക്കളെ തെരുവില്‍ കൈകാര്യം ചെയ്യുന്നു. അത്തരമൊരു ജനകീയ വികാരത്തെ ഒരുതരത്തിലും മാനിക്കാതെ ബിജെപിക്കെതിരായ പോരാട്ടത്തില്‍ മമതയെ ഒറ്റപ്പെടുത്തിയതിന് ചരിത്രം നിങ്ങള്‍ക്ക് മാപ്പുതരില്ല.
ഓരോ ജനവിരുദ്ധ നിയമങ്ങളും മൃഗീയ ഭൂരിപക്ഷമുപയോഗിച്ച് ലോക്‌സഭയില്‍ പാസാക്കപ്പെടുമ്പോള്‍ ചെറു ചോദ്യങ്ങളെങ്കിലും ഉയര്‍ന്നുവരുന്നത് രാജ്യസഭയില്‍ നിന്നായിരുന്നു. ആ രാജ്യസഭയിലും അവര്‍ക്ക് ഭൂരിപക്ഷമുണ്ടാക്കാന്‍ കൂട്ടുനിന്നതിന് നിങ്ങള്‍ ഉത്തരം പറയേണ്ടിവരും. നമുക്ക് ഇനി ചില കണക്കുകളിലേക്ക് നോക്കാം. (അവസാന നിമിഷത്തില്‍ ഈ കണക്കില്‍ ചില മാറ്റങ്ങള്‍ കണ്ടേക്കാം)
ബിജെപി ജയിച്ച ഏതാനും മണ്ഡലങ്ങളിലെ വോട്ട് നില
മണ്ഡലം - ബിജെപി - തൃണമൂല്‍ - സിപിഎം+കോണ്‍ഗ്രസ് എന്നീ ക്രമത്തില്‍
ആലിപ്പൂര്‍ദ്വാര്‍
BJP 107333
TMC 91326
CON 15651
ആരംബാ?ഗ്
BJP 103108
TMC 95936
CPI 14965
അസന്‍സോള്‍ സൗത്ത്
BJP 87881
TMC 83394
CPM 15972
അസന്‍സോള്‍ നോര്‍ത്ത്
BJP 108111
TMC 98319
CON 8250
ബലറാംപൂര്‍
BJP 89521
TMC 89098
CON 8895
ബാലൂര്‍ഘാട്ട്
BJP 72128
TMC 58693
RSP 16153
ബന്‍?ഗാവ് സൗത്ത്
BJP 97828
TMC 95824
CPM 10069
ബന്‍?ഗാവ് നോര്‍ത്ത്
BJP 97761
TMC 87273
CPM 14051
ബാന്‍കുറ
BJP 95466
TMC 93998
CON 113764
ബിഷ്ണുപൂര്‍
BJP 89689
TMC 78269
CON 15814
ചാഖദാഹ
BJP 99368
TMC 87688
CPM 17812
ഛട്‌നാ
BJP 90233
TMC 83069
RSP 9700
കൂച്ബീഹാര്‍ സൗത്ത്
BJP 91560
TMC 86629
FB 10246
കൂച് ബീഹാര്‍ നോര്‍ത്ത്
BJP 120483
TMC 105868
FB 11475
ധൂപ്?ഗുരി
BJP 104688
TMC 100333
CPM 13107
ധിന്‍ഹാട്ട
BJP 116035
TMC 115978
FB 6069
ദുബ്രാജ്പൂര്‍
BJP 98083
TMC 94220
FB 6014
ഫലകാട്ട
BJP 102993
TMC 99003
CPM 10772
?ഗം?ഗാറാംപൂര്‍
BJP 88724
TMC 84132
CPM 12273
?ഗസോലെ
BJP 100655
TMC 98857
CPM 13950
ഘാട്ടല്‍
BJP 105812
TMC 104846
CPM 10165
ഗോഘാട്ട്
BJP 102227
TMC 98080
FB 143778
ഇത് ഏതാനും മണ്ഡലങ്ങളിലെ കണക്കുകള്‍ മാത്രമാണ്. ബാക്കി ഒട്ടുമിക്ക മണ്ഡലങ്ങളിലെയും സ്ഥിതി സമാനം തന്നെയാണ്.