കുഴിക്കാട്ടുശ്ശേരിയില്‍ ചില്ലില്‍ തീര്‍ത്ത മാലാഖയുടെ രൂപം പൊട്ടിയ നിലയില്‍

Update: 2022-06-03 14:07 GMT

മാള: മാള കുഴിക്കാട്ടുശ്ശേരിയില്‍ വിശുദ്ധ മറിയം ത്രേസ്യ ധന്യന്‍ ഫാ. ജോസഫ് വിതയത്തില്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ നിത്യാരാധന കേന്ദ്രത്തിന് മുന്നിലെ ചില്ലില്‍ തീര്‍ത്ത മാലാഖയുടെ രൂപം പൊട്ടിയ നിലയില്‍. ഇന്നലെ രാവിലെയാണ് പ്രധാന പ്രവേശന കവാടത്തിന് ഇടതുവശത്തുള്ള ഈ രൂപം പൊട്ടിയ നിലയില്‍ കാണപ്പെട്ടത്. സമീപത്തു നിന്നും പൊട്ടലിന് കാരണമെന്നു കരുതുന്ന കല്ലും കണ്ടെത്തിയിട്ടുണ്ട്.

ആരെങ്കിലും കല്ലെറിഞ്ഞു തകര്‍ത്തതാകാനിടയില്ലെന്ന നിഗമനത്തിലാണ് പോലിസ്. മാവിലുള്ള മാങ്ങ പറിക്കുന്നതിനായി കല്ലെറിഞ്ഞപ്പോള്‍ കല്ല് കൊണ്ട് സംഭവിച്ചതാണോ ഇതെന്നും അന്വേഷിക്കുന്നുണ്ട്.

സമീപത്തുള്ള മറ്റ് നിര്‍മാണങ്ങള്‍ക്കൊന്നും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുമില്ല. മാള പോലിസ് പ്രിന്‍സിപ്പല്‍ എസ് ഐ രമ്യ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ പോലിസ് എത്തി അന്വേഷണം നടത്തി. ഡോഗ് സ്‌ക്വാഡും എത്തിയിരുന്നു.

കഴിഞ്ഞ 30ന് തീര്‍ത്ഥാടന കേന്ദ്രത്തിലെ തിരുനാള്‍ കൊടിയേറ്റ ദിനത്തില്‍ ആശീര്‍വദിക്കപ്പെട്ടതാണ് ഇപ്പോള്‍ തകര്‍ന്ന ചില്ല്‌രൂപം. ഈ മാസം എട്ടിനാണ് ഇവിടെ വിശുദ്ധമറിയം ത്രേസ്യയുടെ തിരുനാള്‍ ആഘോഷം. 

Similar News