ചെറുതുരുത്തി: തൃശൂര്‍ ജില്ലയില മുളങ്കുന്നത്തുകാവ് പ്രവര്‍ത്തിക്കുന്ന ഖാന്‍ ഇന്ധേന്‍ ഗ്യാസ് ഏജന്‍സി അടച്ചു പൂട്ടല്‍ ഭീഷണിയിലാണെന്ന് ഭാരവാഹികള്‍ ചെറുതുരുത്തിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉടമയുടെ ചെറുതുരുത്തിയിലെ വീട്ടിലേക്ക് സിഐടിയു തൊഴിലാളികള്‍ നടത്തിയ മാര്‍ച്ചും ധര്‍ണയും തുടര്‍ന്നാണ് സ്ഥാപനം അടച്ചുപൂട്ടുന്ന തീരുമാനത്തിലെത്തിയത് എന്ന് ഉടമകള്‍ പറയുന്നു. പത്തുവര്‍ഷമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഈ ഗ്യാസ് കമ്പനിയില്‍ പതിനായിരത്തില്‍ താഴെ മാത്രമാണ് കണക്ഷനുകള്‍ ഉള്ളത്. ഇവര്‍ക്ക് ഒരു ദിവസം ശരാശരി 200ല്‍ താഴെമാത്രമാണ് ബുക്കിംഗ് ലഭിക്കുന്നത്. ഈ ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നതിന് നാലു വാഹനങ്ങളും നാലു തൊഴിലാളികളെയും ആണ് കമ്പനിക്ക് ആവശ്യമായിട്ടുള്ളത്. എന്നാല്‍ പല സമയങ്ങളിലായി കമ്പനിയില്‍ വന്നുചേര്‍ന്ന മൂന്നു തൊഴിലാളികളാണ് പിന്നീട് സിഐടിയു തൊഴിലാളി സംഘടനയില്‍ ചേര്‍ന്നത്. സംഘടനയില്‍ ചേര്‍ന്നതിനുശേഷം ഇവരെ മൂന്ന് പേരെയും കമ്പനിയില്‍ സ്ഥിരപ്പെടുത്തണം എന്ന് ആവശ്യപ്പെടുകയും, മിനിമം വേതനവും, ബോണസും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നിലവിലെ കമ്പനിയുടെ അവസ്ഥയില്‍ ഇവരെ സ്ഥിരപ്പെടുത്താനോ, മറ്റ് ആനുകൂല്യങ്ങള്‍ നല്‍കാനോ കമ്പനിക്ക് സാധ്യമാകാത്ത അവസ്ഥയാണുള്ളത്. രാത്രി 12 മണി മുതല്‍ ഒരു ദിവസം അവസാനിക്കാറായിട്ടും 85 ബുക്കിംഗ് മാത്രമാണ് ഇന്നേദിവസം കമ്പനിക്ക് ലഭിച്ചിട്ടുള്ളത് എന്ന് തെളിവ് സഹിതം മേനേജര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.ഒരു സ്ഥാപനം തൊഴിലാളികളുടെ സഹകരണത്തോടുകൂടി മാത്രമേ നടത്തിക്കൊണ്ടുപോകാന്‍ ആകു എന്നും, തൊഴിലാളികളുടെ സഹകരണം ഇല്ലെങ്കില്‍ ഇത്തരത്തില്‍ കമ്പനികള്‍ പൂട്ടേണ്ട അവസ്ഥയിലേക്ക് ഉടമകള്‍ എത്തുമെന്നും, തൊഴിലാളികള്‍ ഇത്തരത്തില്‍ നല്‍കുന്ന മാനസിക സമ്മര്‍ദ്ദം മൂലമാണ് ഏജന്‍സി അടച്ചുപൂട്ടേണ്ട സാഹചര്യത്തിലേക്ക് എത്തുന്നതെന്ന് എന്നും ഗ്യാസ് ഏജന്‍സി മാനേജര്‍ ടി സുലൈമാന്‍, അസി. മാനേജര്‍ മുസ്തഫ , കെ.എ.ഷക്കീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.