ഇന്ത്യന്‍ എഞ്ചിനീയര്‍മാരെ താലിബാന്‍ മോചിപ്പിച്ചത് സായുധരെ മോചിപ്പിച്ചതിനു പകരമെന്ന് യുഎന്‍
കഴിഞ്ഞ വര്‍ഷം എഞ്ചിനീയര്‍മാര്‍ മോചിപ്പിക്കപ്പെട്ടപ്പോള്‍ അതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
ലണ്ടന്‍: 2018ല്‍ അഫ്ഗാനിസ്ഥാനില്‍ വെച്ച് താലിബാന്റെ പിടിയിലായ മൂന്നു ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ മോചനത്തിനു പകരമായി താലിബാന്‍ നേതാക്കളുള്‍പ്പടെ 11 സായുധരെ വിട്ടയച്ചിരുന്നുവെന്ന് യുഎന്‍ റിപോര്‍ട്ട്. യുഎന്‍ സുരക്ഷാ സമിതിയുടെ വിശകലന മോല്‍നോട്ട സംഘമാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. മൂന്നു ഇന്ത്യന്‍ എഞ്ചിനീയര്‍മാരെ വിട്ടയക്കുന്നതിനു പകരമായി 11 താലിബാന്‍ സായുധരെ 2019 ഒക്ടോബറിലാണ് മോചിപ്പിച്ചത്. താലിബാന്‍ നേതാവും മുന്‍ ഗവര്‍ണറുമായ ഷെയ്ഖ് അബ്ദുല്‍ റഹീമും മോചിപ്പിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും.
അഫ്ഗാന്‍ സര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ഇന്ത്യക്കാരായ എഞ്ചിനീയര്‍മാരെ താലിബാന്‍ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ വര്‍ഷം എഞ്ചിനീയര്‍മാര്‍ മോചിപ്പിക്കപ്പെട്ടപ്പോള്‍ അതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.