സംസ്ഥാന വ്യാപകമായി സഹകരണ ബാങ്കുകളില്‍ പരിശോധന നടത്തും

Update: 2021-07-22 15:56 GMT
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് വിവാദമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളിലും പരിശോധന നടത്താന്‍ സഹകരണ വകുപ്പ് ഒരുങ്ങുന്നു. മന്ത്രി വി എന്‍ വാസവനാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ പരിശോധന നടത്തും. ഇതിനായി ജില്ലകളില്‍ പ്രത്യേക പരിശോധന വിഭാഗം രൂപീകരിക്കുമെന്നും സഹകരണ മന്ത്രി പറഞ്ഞു. അഡീഷണല്‍ രജിസ്ട്രാര്‍ക്കാണ് പരിശോധനാ ചുമതല. സംസ്ഥാന സഹകരണ രജിസ്ട്രാര്‍ മേല്‍നോട്ടം വഹിക്കുമെന്നും മന്ത്രി അറിയിച്ചു.




Similar News