കോഴിക്കോട്: കേരള പോലിസിലെ 9 എസ് പിമാര്‍ക്ക് ഐപിഎസ് ലഭിച്ചു. എ ആര്‍ പ്രേംകുമാര്‍, ഡി മോഹനന്‍, അമോസ് മാമ്മന്‍, എ പി ഷൗക്കത്തലി, കെ വി സന്തോഷ്, വി യു കുര്യാക്കോസ്, എസ് ശശിധരന്‍, പി എന്‍ രമേഷ്‌കുമാര്‍, എം എല്‍ സുനില്‍ എന്നിവര്‍ക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐപിഎസ് അനുവദിച്ച് ഉത്തരവിറക്കിയത്. 2018ലെ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. 33 പേരുടെ പട്ടികയാണു സര്‍ക്കാര്‍ നല്‍കിയത്. 11 ഒഴിവാണ് ഉണ്ടായിരുന്നത്.