ഐഎസ്എഫ് ബ്രദേഴ്‌സ് കപ്പ് 2022 പോസ്റ്റര്‍ പ്രകാശനം ചെയ്തു

Update: 2022-08-24 18:03 GMT

മനാമ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്വാതന്ത്ര്യ ദിനം നമുക്കൊരുമിച്ചാഘോഷിക്കാം എന്ന ഒരു മാസത്തെ കാംപയിന്റെ ഭാഗമായി മുഹറക്ക് ബ്ലോക്ക് കമ്മറ്റി സങ്കെടുപ്പികുന്ന ബ്രദേഴ്‌സ് കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ പ്രചാരണം കേരള ജനറല്‍ സെക്രട്ടറി വി കെ മുഹമ്മദലിയുടെ സാനിധ്യത്തില്‍ പ്രകാശനം ചെയ്തു.

25 ന് വൈകിട്ട് 9 മണിക് ബുസൈതീന്‍ അല്‍ സയ ഫുട്ബാള്‍ സ്‌റ്റേഡിയം ഗ്രൗണ്ടില്‍ വച്ചാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

മുഹറക്ക് ബ്ലോക്ക് പ്രസിഡന്റ് ടിഎംസി മൊയ്തി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ, നബീല്‍ തിരുവള്ളൂര്‍, കരീം, നൗഫല്‍ എന്നിവര്‍ പങ്കെടുത്തു. ബ്ലോക്ക് കമ്മറ്റി സെക്രട്ടറി ഫഹദ് കണ്ണപുരം സ്വാഗതവും മുഹമ്മദ് ജറീഷ് നന്ദിയും പറഞ്ഞു.

Similar News