ജിദ്ദ: ഇസ്‍ലാമിക് ദഅവ കൗൺസിൽ (ഐഡിസി) ജിദ്ദ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഹുസൈൻ ബാഖവി പൊന്നാട് (അമീർ), അബ്ദുൽ റഷീദ് മുതുവല്ലൂർ, ഹനീഫ പാറക്കല്ലിൽ (അസി. അമീർ), നാസർ ചാവക്കാട് (ജന. സെക്ര), സുബൈർ പട്ടാമ്പി, മുഹമ്മദലി ചട്ടിപ്പറമ്പ്, ഇല്യാസ് കണ്ണമംഗലം (സെക്ര), മുനീർ കൊടുവള്ളി (ഫിനാൻസ് സെക്ര) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു
വിവിധ സെൽ കൺവീനർമാരായി സുബൈർ പട്ടാമ്പി (റിലീഫ്, ഒമേഗ), ഷിബാഹ് നൂൻ (ടൂർ), ഷാനവാസ് വണ്ടൂർ (പബ്ലിക് റിലേഷൻ), ലത്തീഫ് കളിയാട്ടമുക്ക് (പഠന ക്ലാസ്) എന്നിവരെയും ഐ.ഡി.സി ജനറൽ ബോഡി തിരഞ്ഞെടുത്തു. ജലീൽ കണ്ണമംഗലം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു
ശറഫിയ ധർമപുരി ആസ്ഥാനത്തു ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ അമീർ ഹുസൈൻ ബാഖവി പൊന്നാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുനീർ കൊടുവള്ളി പ്രവർത്തന റിപ്പോർട്ടും ഫിനാൻസ് സെക്രട്ടറി മുഹമ്മദലി ചട്ടിപ്പറമ്പ് സാമ്പത്തിക കണക്കും അസിസ്റ്റന്റ് അമീർ നാസർ ചാവക്കാട് റിലീഫ് കണക്കും അവതരിപ്പിച്ചു.